ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, September 24, 2017

യക്ഷൻ



ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. "യ"എന്ന സംസ്കൃതവാക്കിനു യാഗയജ്ഞാദികൾ, യാതാവ്, വീരൻ എന്നീ അർഥങ്ങൾ അഗ്നിപുരാണത്തിൽ 348-)൦ അധ്യാത്തിൽ കാണുന്നു. അതുപോലെ "ക്ഷ" എന്നതിന് രക്ഷയെയും സൂചിപ്പിക്കുന്നു.


യജ്ഞാദികളുടെ രക്ഷ സ്ഥാനത്തായി യക്ഷവർഗ്ഗങ്ങളെ കാണുന്നു. യക്ഷമാരുടെ പതിനികളാണ് യക്ഷി(ണി)കൾ.


സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവതമാർ, ഉപദേവതമാർ, എന്നിങ്ങനെ 3 വിഭാഗങ്ങൾ ഉണ്ട്. ഇതിൽ ഉപദേവതാ ഗണങ്ങളിൽ പത്തുവിഭാഗങ്ങൾ ഉണ്ട്. വിദ്യാധരൻമാർ, അപ്സരസുകൾ, യക്ഷന്മാർ, രക്ഷസ്സുകൾ, ഗന്ധവ്വന്മാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യാകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവയാണവ. യക്ഷഗണങ്ങളുടെ(യക്ഷനും യക്ഷിണിയും) ഉദ്ഭവത്തെപ്പറ്റി പല പരാമർശങ്ങൾ ഉണ്ടെങ്കിലും പൊതുവേ സ്വീകാര്യമായത് മഹാഭാരത്തിലെ ആദിപർവ്വതിലെ ഒന്നാം അധ്യായതിൽ പറയുന്നതാണ്.
വിരാട് സ്വരൂപത്തിന്റെ അണ്ഡത്തിൽ നിന്നും സൃഷ്ടിച്ച ബ്രഹ്മ ചൈതന്യത്തിനു ശേഷം സ്വയം ജന്മമെടുത്തവരാണ് യക്ഷനും യക്ഷിണിയും എന്നാണ്.


ഇതിൽ തന്നെ ആദിപർവ്വതിലെ 66-)0 അധ്യായതിൽ 7-)0 ശ്ലോകത്തിൽ പുലസ്ത്യ മുനിയുടെ മക്കളാണ് യക്ഷമൈഥുനങ്ങൾ എന്നും പറയുന്നു.
അഗ്നിപുരാണം 19-)0 അധ്യായത്തിലാകട്ടെ കശ്യപപ്രജാപതിയുടെ പൌത്രിയായ "മുനി"യിൽ നിന്നാണ് ഇവരുടെ ഉല്പത്തി എന്ന് പറയുന്നു.
ഏതായാലും പണ്ട് മുതലേ ഇവയെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവ. യക്ഷന്മാരുടെ രാജാവ് "വൈശ്രവണൻ" എന്ന കുബേരൻ ആണ്. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. യക്ഷന്റെ ശക്തിയാണ്/ സ്ത്രീ രൂപമാണ് യക്ഷി.


കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം.


#ഭാരതീയചിന്തകൾ

No comments:

Post a Comment