അക്ഷരമാലയും ഗ്രന്ഥവും വീണയും കരങ്ങളില്‍ പേറുന്ന ഈശ്വരിയാണല്ലോ സരസ്വതി. വീണാധാരിണിയായ ദേവിയെ വാഴ്ത്തുന്നതാണ് ഇനിയൊരു മനോജ്ഞഗീതം.
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്‌വിലാസാം
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.
മാഹേന്ദ്രനീലദ്യുതി കോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.
മാണിക്യവീണയെ സദാ ലാളിച്ച് വാദനം ചെയ്യുന്നവളും മദാലസയും മഞ്ജുവാണിയും ഇന്ദ്രനീല ശോഭയേന്തുന്നവളും കോമളാംഗിയും മാതംഗകന്യയുമായ ഭാരതീദേവിയെ ഞാന്‍ മനസ്സില്‍ സ്മരിക്കുന്നു. മാഹേന്ദ്രനീലദ്യുതി, മാതംഗകന്യ എന്നീ വിശേഷണങ്ങളാല്‍ പാര്‍വതീദേവിയും ഇവിടെ സ്മരിക്കപ്പെടുന്നതിനാല്‍ ദ്വയാര്‍ത്ഥശ്ലോകമായും ഇതിനെ വ്യാഖ്യാനിക്കാം. സരസ്വതിയെ വിഷ്ണുവിനോടു ബന്ധപ്പെട്ട ശക്തിയായും ശിവനോടു ബന്ധപ്പെട്ട ശക്തിയായും അഗ്‌നിപുരാണത്തില്‍ സങ്കല്‍പ്പിച്ചിരിക്കുന്നതിനും ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുണ്ട്.
No comments:
Post a Comment