ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 22, 2017

തിബത്ത് എന്ന ഉത്തരകുരു




മഹാഭാരതത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും പദ്മപുരാണത്തിലും പറയുന്ന ഉത്തരകുരു എന്ന ഭൂഭാഗമാണ് ഇപ്പോഴത്തെ തിബത്ത്.

പുരാണപ്രസിദ്ധമായ സപ്തദ്വീപുകളിലൊന്നായ ജംബുദ്വീപത്തിലുള്പ്പെട്ട പ്രദേശമാണ് ഉത്തരകുരു.

ദിഗ്വിജയത്തിന് പുറപ്പെട്ട അര്ജുനന് ഇവിടം കീഴടക്കിയെന്നും ധാരാളം ധനം ഇവിടെനിന്ന് കൊണ്ടുവന്നെന്നും മഹാഭാരതം പറയുന്നു. മനുഷ്യര്ക്ക് സുഗമമല്ലാത്ത ഇടമാണ് ഉത്തരകുരു. തെക്കേയറ്റത്തുള്ള നീലഗിരിക്കും വടക്കേയറ്റത്തുള്ള മേരുഗിരിക്കുമിടക്കാണ് ഈ സ്ഥലം. സിദ്ധപുരുഷന്മാരുടെ ആവാസസ്ഥലമായിരുന്നു. വൃക്ഷങ്ങളാലും പുഷ്പലതാദികളാലും നിബിഡം.

ക്ഷീരി എന്നുപേരുള്ള ഒരുതരം വൃക്ഷം ഇവിടെയുണ്ട്. അതില്നിന്ന് പാലൊഴുകിക്കൊണ്ടിരിക്കുന്നതാണ് പ്രത്യേകത. ക്ഷീരിവൃക്ഷത്തിന്റെ ഫലങ്ങളില്നിന്ന് വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ നിര്മിക്കാന് കഴിയുമെന്നാണ് വിശ്വാസം. ഈ പ്രദേശത്തെ ഭൂമിക്കടിയില് രത്നഖനികള് ധാരാളം. മണല് സ്വര്ണം കലര്ന്നത്. ഈ പ്രദേശത്തെ നിവാസികളുടെ ആയുസ്സ് പതിനോരായിരം വര്ഷമാണത്രേ!


‘ഭാരുണ്ഡം’ എന്നുപേരുള്ള പക്ഷിയാണിവിടത്തെ മറ്റൊരു പ്രത്യേകത. മൃതദേഹങ്ങള് കൊത്തിവലിച്ച് ഗുഹകളില്ക്കൊണ്ടിടുന്നത് ഇവയ്ക്ക് രസമുള്ള പ്രവൃത്തിയാണ്. ഉത്തരകുരു മോക്ഷരാജ്യമെന്നും പറയപ്പെടുന്നു.
ഉത്തരകുരുവിന്റെ സ്ഥാനത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. മന്ദാകിനിയും ചൈത്രരഥകാനനനദിയും ഉള്ള ഗര്വാലിന്റെയും ഹൂണദേശത്തിന്റെയും ഉത്തരഭാഗത്താണെന്ന് ഐതരേയബ്രാഹ്മണം പറയുന്നു.


ഹിമാലയത്തിന്റെ വടക്കായിരുന്നു ആദ്യകാലത്ത് ഉത്തരകുരു. ടോളമിയുടെ ഒട്ടൊറക്കൊറ ഉത്തരകുരു ആണെന്നും വിശ്വാസമുണ്ട്. മഹാഭാരതം ഭീഷ്ണപര്വപ്രകാരം തിബത്തും കിഴക്കേ തുര്ക്കിസ്ഥാന് പ്രദേശങ്ങളും ഉത്തരകുരുവില്പ്പെട്ടതാണെന്ന് കരുതുന്നു. ഉത്തരകുരു ഹിമാലയത്തില്ത്തന്നെയെന്ന് ഒരു മതം മധ്യേഷ്യയിലാണെന്ന് വേറൊരു കൂട്ടര്. ഭാരതത്തിന് വടക്കാണെന്ന് ബ്രഹ്മാണ്ഡപുരാണം.

ഉത്തരകുരുവെന്നറിയപ്പെട്ടിരുന്ന തിബത്ത്, ദക്ഷിണ-മധ്യേഷ്യയിലെ ഒരു സ്വയംഭരണ പ്രദേശമാണിന്ന്. 1950 ല് ചൈനയുടെ അധീനതയിലായി. 1965 ല് സ്വയംഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.
‘ലോകത്തിന്റെ മേല്ക്കൂര’ എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. ഹിമമണിഞ്ഞ ഉത്തുംഗപര്വതനിരകള്. വരണ്ട പീഠഭൂമി. 4900 മീറ്റര് ഉയരത്തിലാണിത്. തലസ്ഥാനം ലാസ (ലോകത്തിലെ ഏറ്റവും ഉയരമേറിയ നഗരം). തിബത്തിന്റെ ദക്ഷിണാതിര്ത്തിയിലാണ് എവറസ്റ്റ് കൊടുമുടി.


ഔദ്യോഗികഭാഷ തിബത്തന്. ദക്ഷിണേന്ത്യയിലെ പ്രധാനനദികളായ സിന്ധു, സത്ലജ്, ബ്രഹ്മപുത്ര എന്നിവ ഇവിടത്തെ പര്വതപ്രദേശങ്ങളില് നിന്നാണുദ്ഭവിക്കുന്നത്.


തിബത്തിലെ പ്രധാന കാര്ഷികവിള ബാര്ലി. ഇതുതന്നെ ജനങ്ങളുടെ മുഖ്യാഹാരവും. മംഗളോയിഡ് വര്ഗത്തിന്റെ ഉപവിഭാഗമാണ് തിബത്തന് വംശജര്. പൊക്കം കുറഞ്ഞ് ബലിഷ്ഠമായ ശരീരഘടന.


മതാധിഷ്ഠിതപ്രദേശമാണിവിടം. ലാമായിബുദ്ധിസത്തിനാണ് തിബത്തില് പ്രചാരം. ലാമായിസം രണ്ട് ആചാര്യന്മാരെ അംഗീകരിക്കുന്നുണ്ട്. എങ്കിലും പഞ്ചന്ലാമയാണ് മുഖ്യാചാര്യന്. ഭരണാധികാരിയും ആത്മീയനേതാവും ഒരാള്തന്നെ-ദലൈലാമ. ലാമമാര് ബുദ്ധന്റെ പുനര്ജന്മമെന്നാണ് ലാമായിസ്സുകളുടെ വിശ്വാസം.


സൂര്യദേവന്, ചന്ദ്രദേവന്, അഗ്നിദേവന്, ജീവദേവന്, ഭൂമിദേവന് തുടങ്ങി വിവിധ ദേവന്മാരെക്കുറിച്ച് ഇവിടത്തെ പുരാണങ്ങളില് പരാമര്ശമുണ്ട്.
നീലശൈലത്തിന്റെ തെക്ക് മേരുവിന്റെ വടക്കുതാന് പുണ്യമാം ഉത്തരകുരുസ്ഥലം സിദ്ധാദൃതം നൃപ(ഭാഷാഭാരതം-കൊടുങ്ങല്ലൂര് കുഞ്ഞിക്കുട്ടന് തമ്പുരാന്)  സംഗതവേണുബലത്താലേ നദിതന്നെയുടന്
പിന്നിട്ടു നടന്നാലങ്ങുടന് ഉത്തരകുരുരാജ്യം

(കണ്ണശ്ശരാമായണം-നിരണത്ത് രാമപ്പണിക്കാര്)


നാരികള് മുന്നമനാവൃതമാരത്രേ കാമചാരിണികളായ്
സ്വതന്ത്രമാരായുള്ളൂ, ഇക്കാലമതു-
തിര്യഗ്യോനിജങ്ങള്ക്കേയാവൂ
ദുഷ്കൃതമത്രേ മനുഷ്യര്ക്ക്
ധര്മവുമല്ല, ഉത്തരകുരു രാജ്യത്തിങ്കലി
പ്പൊഴുമതു നിത്യമാം ധര്മ്മമത്രേ നികൃഷ്ട
മല്ലയേതും (മഹാഭാരതം)

അപ്സരസ്ത്രീകള് മാത്രമില്ലാത്ത ഉത്തരകുരുവാസമാണ് ഞാനനുഭവിച്ചുപോരുന്നത്

(സ്വപ്നവാസവദത്തം)


കടപ്പാട് :കരുപ്പൂര് ജി.വി. നായര്

#ഭാരതീയചിന്തകൾ

No comments:

Post a Comment