ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, September 3, 2017

തിരുവോണത്തിന്റെ മഹിമകൾ



മഹാബലിയുടെ ഭരണകാലത്താണ് വാമനാവതാരമുണ്ടായത്. കുറച്ചുകാലത്തിന് ശേഷമാണ് പരശുരാമൻ അവതരിച്ചത്. മഹാബലിയുടെ ഭരണകാലത്ത് കേരളം നിലവിലില്ലായിരുന്നു. പിന്നീട് പരശുരാമനാണ് കേരളം സൃഷ്ടിച്ചത്. ഒരു സമയത്ത് ക്ഷത്രിയരുടെ ദ്രോഹം വർദ്ധിച്ചു വന്നപ്പോൾ ബ്രാഹ്മണൻ  ബമദഗ്നി എന്ന ബ്രാഹ്മണന്റെ നേതൃത്വത്തിൽ തപസു ചെയ്ത് ഭഗവാൻ ശ്രീകൃഷ്ണനെ പ്രത്യക്ഷനാക്കി. ജമദഗ്നിയുടെ മകനായ പരശുരാമന് ശക്തി പകർന്നു കൊടുത്തു. ദുഷ്ടന്മാരിൽ നിന്നും രക്ഷിയ്ക്കാനായി പരശുരാമനെ ചുമതലപ്പെടുത്തി. അങ്ങനെ ക്ഷത്രിയരെ കൊന്നുടുക്കിയശേഷം ബ്രാഹ്മണർക്ക് സമാധാനമായി താമസിക്കാൻ വേണ്ടി കേരളം സൃഷ്ടിച്ചു. മഹാബലിയുടെ ഭരണകാലത്ത് കേരളം നിലവിലില്ല. 66 ഗ്രാമങ്ങളാക്കി തിരിച്ച് ബ്രാഹ്മണർക്ക് വേണ്ടി ഭരണസാരധ്യം ഏറ്റെടുത്ത് തൃക്കാരിയൂർ (എറണാകുളത്ത് കോതമംഗലത്തിനടുത്ത്) ആണ് അന്നത്തെ ആസ്ഥാനം.


നല്ല രീതിയിൽ ഭരണം നടത്തിയ അക്കാലത്ത് കളളമൊ ചതിയൊ ഒന്നും ഇല്ലായിരുന്നു. അങ്ങനെ പരശുരാമൻ ഒരുവരം നൽകിയശേഷം തിരുവല്ലത്ത് അഭയം പ്രാപിച്ചു. ഒാണവും മഹാബലിയും കേരളീയന്റെ മാത്രം സ്വകാര്യസ്വത്തായാണ് ചിലർ കരുതിപോരുന്നത്. തമിഴ്നാട്ടിലും, ഗുജറാത്തിലും മഹാരാഷ്ട്രയിലും മഹാബലിയുടെ കഥ ചില വ്യത്യാസത്തിലൂടെ പ്രചാരത്തിലുണ്ട്. മഹാബലിയെ മുക്തി നൽകി അനുഗ്രഹിക്കും മുമ്പ് വാമന മൂർത്തി ബലിയോട് വരം ചോതിക്കാൻ ആവശ്യപ്പെട്ടുവത്രെ മഹാബലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എനിക്കു വേണ്ടിയല്ല, പ്രജകളുടെ ക്ഷേമ ഐശ്വര്യത്തിനു വേണ്ടി അങ്ങൊരുവരം തരണമെന്ന്. ഈ മൂന്ന് ദിവസങ്ങളില്‍ എനിക്കുവേണ്ടിയും അങ്ങയ്ക്കു വേണ്ടിയും, ദീപാദാനം ചെയ്യുന്നവർക്ക് നരകയാതനകള്‍ മാറി വീട്ടിൽ നിരന്തരം ലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന്. അശ്വിൻ മാസത്തില്‍ (ചന്ദ്രമാസമാണിത്) ദീപാവലി ഉൾക്കൊളളുന്ന മൂന്ന് ദിവസങ്ങളില്‍ ജനങ്ങൾ ബലിയെ സ്മരിക്കുമെന്നും വാമനമൂർത്തി അനുഗ്രഹം കൊടുത്തു. അങ്ങനെ ദീപാവലിക്ക് ദീപവിദാനം അനിവാര്യമായെന്ന് കഥ. ഗുജറാത്തികളും മഹാരാഷ്ട്രക്കാരും ദീപാവലിയിൽ സ്മരിക്കുന്നത് മഹാബലിയേയാണ്. കർണാടകത്തിലും ആന്ധ്രയിലും മഹാബലിയെ സ്മരിക്കുന്നതായി കാണുന്നു.



കേരളക്കാർ തിരുവോണനാളിലാണ് പ്രജകളെ കാണാൻ വരുന്നതെന്ന് വിശ്വസിക്കുന്നു. തൃക്കാക്കരമഹാദേവന്റെ തിരുനാളാണ് ഒാണമെന്നത് മറ്റൊരു ഐതീഹ്യം. ചിങ്ങത്തിലെ അത്തം മുതൽ തിരുവോണം വരെ തൃക്കാക്കര ദേവന്റെ ഉത്സവമായി കൊണ്ടാടണമെന്ന് ഒരുകാലത്ത് തീരുമാനിച്ചിരുന്നു. എല്ലാ ചിങ്ങത്തിലെ തിരുവോണനാളിലും തൃക്കാക്കരയിൽ പരശുരാമനെത്തുമെന്നും അന്ന് ആഹ്ലാദത്തോടെ ഉത്സവമാഘോഷിക്കണമെന്നും പരശുരാമൻ പറഞ്ഞുവെന്നും മറ്റൊരു ഐതിഹ്യം. ഒാണത്തെക്കുറിച്ച് മറ്റൊരൈതിഹ്യമുളളത് മഹാബലി നർമ്മദാ നദിയുടെ വടക്കെ കരയിലാണ് വാണിരുന്നത്. മൂത്ത മകന്റെ സങ്കടം തീർക്കാൻ കഴിവുറ്റ ഒരു സന്താനമുണ്ടാകണമെന്ന് അതിഥിദേവി അപേക്ഷിച്ചപ്പോൾ കശ്യപന്റെ നിർദ്ദേശാനുസരണം പന്ത്രണ്ടുദിവസം പയോവ്രതം അനുഷ്ടിച്ചു. വിഷ്ണുപൂജ നടത്തിയതിന്റെ ഫലമായി ആ ദേവിക്ക് ഭഗവാൻ തന്നെ മകനായി പിറക്കുകയുണ്ടായി. അത് ചിങ്ങമാസത്തിലെ ദ്വാദശിയും തിരുവോണം നക്ഷത്രവും ചേർന്നുവന്ന ദിവസമെന്ന് ഭാഗവതം പറയുന്നു. ആ കുട്ടിയാണ് ത്രിവിക്രമാന വാമനൻ. ഭഗവാൻ മഹാബലിയെ തലയിൽ കാൽവച്ച് അനുഗ്രഹിച്ച് സുതലത്തിലേക്ക് (ഏറ്റവും നല്ല സ്ഥാനം) അയച്ചു (പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയില്ല). അവിടെ ഭഗവാൻ എന്നും ഉണ്ടായിരിക്കുമെന്നും അടുത്തജന്മം ഇന്ദ്രനായി തീരുമെന്നും അനുഗ്രഹിച്ചു.



തിരുവോണവ്രതം

ധനുമാസതിരുവാതിര, മഹാദേവന്റെ വ്രതത്തെപോലെയും, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി വ്രതം പോലെയും, ചിങ്ങമാസത്തിലെ തിരുവോണനാളിലും തിരുവോണവ്രതാനുഷ്ടാനം നല്ലതാണ്. ആയുരാരോഗ്യത്തിനും, ജീവിതത്തിലെ സർവ്വസൗഭാഗ്യങ്ങളും ലഭിക്കുന്നതിനും ഐശ്വര്യവും കെട്ടുപോകാതെ സൂക്ഷിക്കാനും, വാമനമൂർത്തിയെ ഭജിക്കുന്നത് നല്ലതാണ്. ഈ ദിവസത്തിൽ ഭഗവാന്റെ നാമങ്ങളും പാരായണങ്ങളും നടത്തുന്നതും, നാരായണ കവചം ജപിക്കുന്നതും നല്ലതാണ്.


#ഭാരതീയ ചിന്തകൾ

No comments:

Post a Comment