രാമകൃഷ്‌ണദേവന്‍ വിവേകാനന്ദസ്വാമികളോട് പറഞ്ഞതുപ്പോലെ പറയാം.
ഈശ്വരനെ കണ്ടിട്ടുണ്ടൊ എന്ന് സ്വാമി ആദ്യം ചോദിച്ചത് മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോറിനോടാണ്. രബീന്ദ്രനാഥ ടാഗോറിന്റെ അച്ഛന്‍.
``നിന്റെ കണ്ണുകള്‍ അതീവ സുന്ദരമാണ്''.നരേന്ദ്രന്റെ തീക്ഷണമായ കണ്ണുകളിലേക്കു നോക്കി അദ്ദേഹം മറുപടി പറഞ്ഞു.
സ്വാമിജിക്കു അന്ന് അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. പിന്നീടാണ് രാമകൃഷ്‌ണദേവനോട് അതേ ചോദ്യം ചോദിക്കുന്നത്.
``നിന്നെ ഞാന്‍ എപ്രകാരം കാണുന്നുവൊ അതേ പ്രകാരത്തില്‍ ഞാന്‍ ഈശ്വരനേയും കാണുന്നു.''
രാമകൃഷ്‌ണദേവന്‍ മറുപടി പറഞ്ഞു. അത് നീ തന്നെയെന്ന് പരോക്ഷമായി പറയുകയായിരുന്നു പരമഹംസന്‍. ആ നിലയില്‍ എല്ലാവര്‍ക്കും ഈശ്വരനെ കാണാം. അതായത് ഈ കാണുന്നതെല്ലാം ഈശ്വരനാണെന്ന കാഴ്‌ച. അതല്ലാതെ ഞാന്‍ മാത്രം കാണുന്ന പ്രത്യേകിച്ചൊരു ഈശ്വരന്‍, അത് മനസ്സിന്റെയൊരു മായാക്കാഴ്‌ചയാണ്. അങ്ങനെ പലതും മനസ്സിനുണ്ടാക്കാനാകും. അത് നമ്മളെ സംബന്ധിക്കുന്ന ഒരു സ്വാതന്ത്ര്യമാണ്. അതുക്കൊണ്ട് ഉപനിഷത്ത് ഉറപ്പിച്ചു പറയുന്നു, കണ്ണുകള്‍ അവിടെ എത്തുന്നില്ല. അതിനെ കാണാനുള്ള ശക്തി നേത്രത്തിനില്ല എന്നര്‍ത്ഥം. കണ്ണിനു നേരേ താഴെയുള്ള മൂക്കിനെ തന്നെ കാണാനാവുന്നില്ല. അത് കണ്ണിന്റെ പരിമിതിയാണ്. സ്വന്തം കണ്‍പോളപ്പോലും കണ്ണ് കാണുന്നില്ല.എന്നാല്‍ വളരേ അകലെയുള്ള പലതിനേയും കണ്ണുകള്‍ കാണുന്നുണ്ട്.
No comments:
Post a Comment