ഭാരതത്തിലെ യുവാക്കള്‍ ഹനുമാന്റെ ജീവിതത്തിലെ സവിശേഷത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാരുതി ഒരിക്കലും തനിക്ക് വിജയിക്കാന്‍ കഴിയുമോ ഇല്ലയോ എന്നതിനെക്കുറിച്ച് കണക്കുകൂട്ടാറില്ല. ഈ ദൗത്യത്തിനായി താന്‍തന്നെ എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു.
സീതയെ അന്വേഷിക്കാന്‍ രാമന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഞാന്‍ എന്തിന് വിജയത്തിന്റെയോ പരാജയത്തിന്റെയോ സാധ്യത അളക്കണം?” എന്ന് ഹനുമാന്‍ സ്വയം ചോദിച്ചു. “എന്നെ തെരഞ്ഞെടുത്ത രാമന്‍ തന്നെ അതിന്റെ ചുമതല വഹിക്കും.” അദ്ദേഹം പ്രാര്‍ത്ഥിക്കാനും കഴിവിന്റെ പരമാവധി പ്രയത്നിക്കാനും തീരുമാനിച്ചു.
സമുദ്രയാത്രയ്ക്കിടയില്‍ ഒരു പര്‍വ്വതം ഉയര്‍ന്നുവന്ന് വിശ്രമവും ഉപചാരവുമര്‍പ്പിച്ചു. എന്നാല്‍ അദ്ദേഹം ആ ക്ഷണം നിരസിക്കുകയുണ്ടായി. വീണ്ടും മുന്നോട്ടു പോകുന്നതിന് മുമ്പ്, സമുദ്രത്തില്‍ നിന്ന് ഒരു രാക്ഷസി പൊങ്ങിവന്ന് തന്നോട് യുദ്ധം ചെയ്യാന്‍ വെല്ലുവിളിച്ചു. പക്ഷേ അവളെ അവഗണിച്ച് പറന്നുപോയി. രാമന്റെ ബാണങ്ങളിലെന്നപോലെ ആകാശത്തിലൂടെ അതിവേഗം പറന്നു.
ആത്മവിശ്വാസമായിരുന്നു മാരുതിയുടെ ധൈര്യത്തിന്റെ അടിസ്ഥാനം; അതിനുമുകളില്‍ അദ്ദേഹം ആത്മസംതൃപ്തിയുടെ ഭിത്തികള്‍ കെട്ടിപ്പൊക്കി; അതിന് മുകളില്‍ ആത്മത്യാഗത്തിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചു; ആ മന്ദിരത്തില്‍ ആത്മസാക്ഷത്ക്കാരത്തിന്റെ ആനന്ദമനുഭവിച്ചുകൊണ്ട് അയാള്‍ വാണരുളി.
ശ്രീ സത്യസാസായി ബാബ
No comments:
Post a Comment