108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്
പരിപ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് നൽപ്പരപ്പിൽ അയ്മനം കോട്ടയം ജില്ല
കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിലാണ് പരിപ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ശിവക്ഷേത്രമാണിത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ശിവാലയ സോത്രത്തിൽ ഈ മഹാക്ഷേത്രത്തെ നൽപ്പരപ്പിൽ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഐതിഹ്യം
ഇടപ്പള്ളി രാജാവ് ക്രി. വർഷം 825-ൽ പണിതീർത്താണ് ഇവിടുത്തെ ശിവക്ഷേത്രം. അതുപോലെതന്നെ തെക്കുംകൂർ രാജ്യത്തെ ഇടപ്രഭുക്കന്മാരുടെ കിടമത്സരങ്ങൾക്ക് വേദിയായ ശിവക്ഷേത്രമാണ് പരിപ്പ് മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജാവിന്റെ മഠത്തിൽ കൊട്ടാരം ഇവിടെ അടുത്തായിരുന്നു, അതിനാൽ രാജാവിനെ ഇവിടുത്തുകാർ മഠത്തിൽ രാജാവ് എന്നു വിളിച്ചിരുന്നു. പരിപ്പിലെ ഇടത്തിൽ രാജാവ് എന്ന ഇടപ്രഭുവിന് ഇടപ്പള്ളി രാജാവുമായി നല്ല ബന്ധമായിരുന്നില്ല. തന്മൂലംതന്നെ ഇവർ ഒരുമിച്ച് ക്ഷേത്രദർശനം നടത്താറില്ലായിരുന്നു. ഇനി അഥവാ അങ്ങനെ വരുകയാണങ്കിൽ അത് ഒഴിവാക്കാൻ അവർ രണ്ടു ബലിക്കൽ പുരകൾ ഇവിടെ പണിതീർത്തു. അതുപോലെതന്നെ പൂജാ നൈവേദ്യമുണ്ടാക്കാനായി രണ്ടു തിടപ്പള്ളികളും അതിനായി പണിതീർത്തിരുന്നു.
പരിപ്പ് എന്ന പേര്‍ 'ഭരിപ്പില്‍' (ഭരണം) നിന്നാണ് വന്നത് എന്നു കരുതുന്നു. തെക്കുംകൂറിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പരിപ്പ്. അതിനാല്‍ അങ്ങനെയാവാന്‍ സാധ്യതയേറെ.
ക്ഷേത്രത്തിലെ ആണ്ടുത്സവം മീനമാസം തിരുവാതിര ആറാട്ട് വരത്തക്ക രീതിയില്‍ കൊടിയേറി എട്ടു ദിവസങ്ങള്‍ ആഘോഷിക്കുന്നു. തിരുവാതിരയും പ്രദോഷവും ഇവിടെ ആചരിക്കാറുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്ര ഭരണം നടക്കുന്നത്.
നിത്യേന മൂന്നു പൂജകള്‍ ഇവിടെ പതിവുണ്ട്. ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിയില്‍ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം. ഉപദേവന്മാരായി ശ്രീകൃഷ്ണന്‍, ശാസ്താവ്, ഗണപതി, ഭഗവതി എന്നിവരാണുള്ളത്.
No comments:
Post a Comment