ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, August 13, 2017

നമുക്ക് മുറമാവണോ; അതോ അരിപ്പയാവണോ




രാമകൃഷ്ണദേവൻ പറയാറുള്ള രണ്ട് ഉദാഹണങ്ങള് ഈ അവസരത്തില് പങ്കു വയ്ക്കാം.


നമുക്ക് മുറമാവണോ; അതോ അരിപ്പയാവണോ?.


മുറം അനാവശ്യമായതിനെ പുറം തള്ളി നല്ലത് സൂക്ഷിക്കുന്നു.

എന്നാല് അരിപ്പയാവട്ടെ നല്ലത് പുറം തള്ളി അനാവശ്യമായതിനെ സൂക്ഷിക്കുന്നു.


ഒന്നുകിൽ നമുക്ക് മുറമാകാം അല്ലെങ്കിൽ അരിപ്പയാകാം!
നമ്മുടെ ചുറ്റുപാടിൽ നല്ലതും ചീത്തയും ധാരാളമുണ്ട്.
നമുക്കു നല്ലതെന്ന് തോന്നുന്നത് നമുക്ക് തിരഞ്ഞെടുക്കാം.
അന്യൻ തിരഞ്ഞെടുക്കുന്നതിനെ ശ്രദ്ധിക്കണ്ട.
ഈ ലോകം ഒരു ചന്തപ്പറമ്പാണെന്നു അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.
നമുക്ക് വേണ്ടത് അന്യനു വേണ്ടാത്തതായിരിക്കാം,

തിരിച്ച് അന്യനുവേണ്ടത് നമുക്ക് വേണ്ടാത്തതായിരിക്കാം. എല്ലാ കാര്യത്തിലും ഇതാണ് സത്യം.

No comments:

Post a Comment