ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, August 1, 2017

വിഷ്ണുദ്വാദശാക്ഷരി മന്ത്രം


  
പ്രജാപതിഃ ഋഷിഃ ഗായത്രീഛന്ദഃ വാസുദേവാ ദേവതാ


ധ്യാനം


ഓം വിഷ്ണും ശാരദചന്ദ്രകോടി സദൃശം
ശംഖം രഥാംഗം ഗദാ
മംഭോജം ദധതം സിതാബ്ജനിലയം
കാന്ത്യാ ജഗന്മോഹനം
ആബ്ദ്ധാംഗദഹാരകുണ്ഡല മഹാ
മൗലിം സ്ഫുരല്‍കങ്കണം
ശ്രീവത്സാങ്കുമുദാരകൗസതുഭധരം
വന്ദേ മുനീന്ദ്ര സ്തുതം




അര്‍ത്ഥം
കോടിക്കണക്കിന് ശരല്‍കാല ചന്ദ്രനൊത്തവനും ശംഖ്, ചക്രം, ഗദ, താമര ഇവ പൂണ്ടവനും, വെണ്‍താമരയില്‍ കുടികൊള്ളുന്നവനും, കാന്തികൊണ്ട് ലോകങ്ങളെയെല്ലാം മോഹിപ്പിക്കുന്നവനും (മോഹം ജനിപ്പിക്കുന്നവനും) തോള്‍വള, മണിമാല, കടുക്കന്‍ ഇവ അണിഞ്ഞവനും വലിയ തലയുള്ളവനും വിളങ്ങുന്ന കൈവളകള്‍ ഇട്ടവനും ശ്രീവത്സമറുവ്, ശ്രേഷ്ഠകൗസ്തുഭരണം ഇവ പേറുന്നവനും മുനീശ്വരന്‍മാര്‍ വാഴ്ത്തുന്നവനും ആയ മഹാവിഷ്ണുവിനെ ഞാന്‍ സ്തുതിക്കുന്നു


മൂലമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

No comments:

Post a Comment