ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 19, 2017

പ്രചോദന കഥ



സ്നേഹവും വെറുപ്പും


ഒരു ബുദ്ധസന്യാസിയുടെ കീഴില്‍ മുപ്പത്
യുവശിഷ്യന്മാരുണ്ടായിരുന്നു ..  കുറെവര്‍ഷം അവര്‍ ഗുരുവിനോപ്പം തങ്ങി..പ്രത്യേക രീതിയിലാണ് അദ്ദേഹം അവരെ പഠിപ്പിച്ചുകൊണ്ടിരുന്നത് ...ഒരു ദിവസം അദ്ദേഹം അവരോട് പറഞ്ഞു " ഏറെക്കാലമായ്‌ നിങ്ങൾ ഒരുമിച്ച് കഴിയുന്നു ,അതുകൊണ്ട് തന്നെ പരസ്പര സ്നേഹവും വിദ്വേഷവും നിങ്ങള്‍ തമ്മില്‍ ഉണ്ടായിക്കാണും...ഒരു കാര്യം ചെയ്യുക നിങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ആളുകളുടെ പേരുകള എന്നിക്കെഴുതിതരുക ...ആ കുറിപ്പ് എന്നും രഹസ്യമായിരിക്കും..വായിച്ചശേഷം ഞാന്‍ അവ നശിപ്പിക്കും..



ഗുരുകല്‍പ്പന എല്ലാവരും അനുസരിചു ...അദ്ദേഹം തനിക്ക് കിട്ടിയ കുറിപ്പുകള്‍ പരിശോദിച്ചു...അതില്‍ ഒരാളുടെ കടലാസില്‍ ഒന്നും എഴുതിയിട്ടില്ല.വെറും പേപ്പര്‍ !..മറ്റു 29 പേരില്‍ ആരുടെ കടലാസിലും അയാളുടെ പേര് ഉണ്ടായിരുന്നുമില്ല.. ഏറ്റവും കൂടുതല്‍ പേര് എഴുതിയിട്ടുള്ള ശിഷ്യന്റെ പേരായിരുന്നു മറ്റുള്ളവരുടെ കുറിപ്പുകളില്‍ കൂടുതല്‍ കണ്ടത്... കുറിപ്പുകള്‍ എല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു ..പിറ്റേ ദിവസം ശിഷ്യന്മാരോടായി പറഞ്ഞു .. " നിങ്ങളില്‍ ആരെയും വെറുക്കാത്ത ഒരാള്‍ ഈ കൂട്ടത്തിലുണ്ട് ..അയാളെ ആരും വെറുക്കുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി...നിങ്ങളില്‍ ഏറെപ്പേരെ വെറുക്കുന്ന ഒരാളും ഇക്കൂട്ടത്തിലുണ്ട് ...അയാളെ കൂടുതല്‍പേര്‍ വെറുക്കുന്നു എന്നതും കുറിപ്പില്‍നിന്നു ഞാന്‍ മനസ്സിലാക്കി



അല്‍പ്പനേരത്തെ മൌനത്തിനു ശേഷം ഗുരുനാഥന്‍ തുടര്ന്നു ..ആരെയും വെറുക്കാതിരിക്കുക ,അപ്പോള്‍ വെറുക്കപ്പെടാതിരിക്കും ..എല്ലാവരെയും സ്നേഹിക്കുക..അപ്പോള്‍ എല്ലാവരാലും സ്നേഹിക്കപ്പെടും " ....ഇത്രയേ ജീവിതത്തില്‍ പഠിക്കാനുള്ളൂ ...എനിക്ക് ഉപദേശിക്കാനും ഇത്രയേള്ളൂ..ഈ ഉപദേശം മനസ്സിലായാല്‍ നിങ്ങളുടെ ശിഷ്ടജീവിതം മുഴുവനും ഈ പാഠം അഭ്യസിക്കാനുള്ളതാണ് ...

No comments:

Post a Comment