ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, August 18, 2017

രണ്ട്‌ ഉറുമ്പുകളുടെ കഥ....



ചിന്മയാനന്ദ സ്വാമികള്‍ ഒരു കഥ പറയാറുണ്ട്‌.


ശാസ്‌ത്രം ശ്രവിക്കുന്നതിന്‌ അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയെക്കുറിച്ച്‌...


ഒരു ഉറുമ്പിന്റെ താമസം പഞ്ചാസാരക്കുന്നിലാണ്‌,
മറ്റേ ഉറുമ്പിന്റേത്‌ ഉപ്പുകുന്നിലും.
ഒരുദിവസം പഞ്ചസാരക്കുന്നിലെ ഉറുമ്പ്‌ ഉപ്പുകുന്നിലെ ഉറുമ്പിനെ കണ്ട്‌ മുട്ടി.

ഉപ്പുകുന്നിലെ ഉറുമ്പിന്റെ വിളറി വെളുത്ത ശരീരം കണ്ട്‌ പഞ്ചസാരകുന്നിലെ കുന്നിലെ ഉറുമ്പിന്‌ കഷ്ടം തോന്നി.
അതു ചോദിച്ചു 'നീയെവിടെ നിന്നു വരുന്നു?
ഉറുമ്പിന്റെ വര്‍ഗ്ഗത്തിനു തന്നെ മോശമാണല്ലോ ഇങ്ങിനെ കഴിയുന്നത്‌?
പഞ്ചസാരകുന്നിലെ ഉറുമ്പാണെങ്കില്‍ തുടുത്ത്‌ നല്ല മിടുക്കനായിട്ടാണ്‌ ഇരിപ്പ്‌.


ആ കാണുന്ന ഉപ്പു കുന്നിലാണ്‌ എന്റെ താമസം' ശോഷിച്ച ഉറുമ്പ്‌ പറഞ്ഞു.
ഇതു കേട്ട്‌ മനസ്സലിഞ്ഞ പഞ്ചസാരക്കുന്നിലെ ഉറുമ്പ്‌ തന്റെ വാസസ്ഥാനത്തേക്ക്‌ ഉപ്പുകുന്നിലെ ഉറുമ്പിനെ ക്ഷണിച്ചു.
ഇവിടെ താമസിച്ചോളൂ, എന്നിട്ട്‌ എന്നെപ്പോലെ ഗുണ്ടു ആകൂ' എന്നു പറഞ്ഞു. ഒരാഴ്‌ചകഴിഞ്ഞിട്ടും ഉപ്പുകുന്നിലെ ഉറുമ്പിനു യാതൊരുമാറ്റവും ഉണ്ടായില്ല.
രണ്ടുപേരും ഒരു ഡോക്ടറുടെ അടുത്തുപോയി കാര്യം പറഞ്ഞു.
ഡോക്ടര്‍ വായ്‌തുറക്കാന്‍ പറഞ്ഞു,

നോക്കിയപ്പോള്‍ അതിനകത്ത്‌ ഒരുപ്പിന്റെ കഷ്‌ണം ഇരിക്കുകയാണ്‌.
വായില്‍ ഉപ്പിന്റെ കഷ്‌ണം വച്ചുകൊണ്ട്‌ ആ ഉറുമ്പിനൊരിക്കലും പഞ്ചസാരയുടെ മധുരം നുകരാന്‍ സാധിക്കുകയില്ല.
ഗുണം അനുഭവിക്കാന്‍ സാധിക്കുകയില്ല.
അതുകൊണ്ട്‌ മുന്‍വിധികളാകുന്ന ഉപ്പുകല്ലുകളെ എടുത്തുമാറ്റാതെ നമുക്കീ ഭാരതീയ ധർമ്മ ശാസ്‌ത്രം ശ്രവിക്കാന്‍,ഇതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധ്യമല്ല എന്നാണ്‌.



ഹരി ഓം

No comments:

Post a Comment