ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 24, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 31




1. രാമബാണത്തെ ഭയന്ന് മുനിയെപ്പോലെ ജീവിച്ച രാക്ഷസന്‍ ആരായിരുന്നു?

2. കാര്യസാദ്ധ്യത്തിനായി ഏതു വേഷവും കെട്ടി തട്ടിപ്പു നടത്തുന്ന ദേവേന്ദ്രന്‍ മുനി വേഷം കെട്ടി ഗൗതമന്റെ ആശ്രമത്തില്‍ ചെന്നതെന്തിനായിരുന്നു ?

3. ഗൗതമന്റെ ഭാര്യ അഹല്യ ആരുടെ പുത്രിയായിരുന്നു? 4. ഗൗതമപത്‌നിയായ അഹല്യ ഉത്തംഗനോട് എന്ത് ഗുരുദക്ഷിണയാണ് ചോദിച്ചത് ?

5. മുനിശാപം മൂലം കല്ലില്‍ വസിച്ച അഹല്യയ്ക്ക് എങ്ങനെയാണ് മോക്ഷം കിട്ടിയത് ?

6. വിഷ്ണുരൂപം ആദ്യം കൗസല്യാദേവിക്കു കാട്ടിക്കൊടുത്തു. പിന്നീട് ആര്‍ക്കാണ് കാണാന്‍ ഭാഗ്യം ലഭിച്ചത് ?

7. മിഥിലയിലേക്ക് പോകും വഴി ഗംഗയില്‍ തോണി കയറുവാന്‍ ഭാവിച്ച ശ്രീരാമന്റെ കാലുകള്‍ തോണിക്കാരന്‍ എന്തിനാണ് കഴുകിച്ചത് ?

8. അയോദ്ധ്യ കോസലത്തിന്റെ തലസ്ഥാന നഗരിയാണ് മിഥില ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ?

9. സീതയുടെ മാതാപിതാക്കള്‍ ആരെല്ലാം ?

10. ശ്രീരാമന് സ്വയംവരത്തില്‍ സീതയെ ലഭിച്ചത് വീരശൂല്ക്കമായിട്ടായിരുന്നു. എന്തു പന്തയമാണ് നിശ്ചയിച്ചിരുന്നത് ?






ഉത്തരം

1. മാരീചന്‍

2. അഹല്യയെ പ്രാപിക്കാന്‍.

3. ബ്രഹ്മാവിന്റെ. (മുല്‍ഗലന്റെ മകളാണ് അഹല്യ എന്നും കാണുന്നുണ്ട്. പക്ഷേ അദ്ധ്യാത്മ രാമായണത്തിലല്ല. ഹലം = വൈരൂപ്യം. അഹല്യാ = വൈരൂപ്യമില്ലാത്തത്.)

4. സൗദാസ രാജാവിന്റെ ഭാര്യയുടെ കുണ്ഡലങ്ങള്‍.

5. ശ്രീരാമന്‍ തന്റെ പാദസ്പര്‍ശം കൊണ്ട് മോക്ഷം കൊടുത്തു.

6. അഹല്യക്ക്.

7. ശ്രീരാമന്റെ പാദധൂളിയാല്‍ തന്റെ വള്ളം സ്ത്രീയായി മാറുമെന്ന് തോണിക്കാരന്‍ തെറ്റിദ്ധരിച്ചിരുന്നതുകൊണ്ട്.

8. വിദേഹ രാജ്യത്തിന്റെ

9. സീത അയോനിജ ആയിരുന്നു. ജനകനും ഭാര്യ സുനയനയും വളര്‍ത്തച്ഛനും വളര്‍ത്തമ്മയും ആയിരുന്നു.

10. ശൈവചാപമായ ത്രയംബകം കുലയ്ക്കുക.


No comments:

Post a Comment