ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, August 20, 2017

രാമായണം 10 ചോദ്യം ഉത്തരവും - 27




1. സീതയ്ക്ക് വല്‍ക്കലം നല്‍കിയ്‌പ്പോള്‍ കൈകേയിയോട് കോപിച്ചതാര്?

2. സീതയെ വല്‍ക്കലം ധരിപ്പിച്ചതാര് ?

3. അമ്മയുടെ അടുത്ത് യാത്ര ചോദിക്കാന്‍ ചെന്ന ലക്ഷ്മണകുമാരന് അമ്മ സുമിത്ര നല്‍കിയ ഉപദേശമെന്താണ്?

4. ശ്രീരാമ ലക്ഷ്മണന്മാരെ യാഗരക്ഷക്കായി തന്നോടൊപ്പം അയയ്ക്കണമെന്ന് വിശ്വാമിത്ര മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് വ്യസനം തോന്നിയ ദശരഥ മഹാരാജാ വിനോട് ശ്രീരാമന്റെ രഹസ്യ വൃത്താന്തം കുലഗുരുവായ വസിഷ്ഠമര്‍ഷി പറഞ്ഞതുപോലെ വനവാസത്തിനു പോകുന്ന സീതാരാമ ലക്ഷ്മണന്മാരെ കണ്ട് ദുഃഖിച്ച അയോദ്ധ്യ നിവാസികളോട് ശ്രീരാമ തത്വം ഉപദേശിച്ചതാര് ?

5. വനവാസത്തിനു പോയ സീതാരാമ ലക്ഷ്മണന്മാര്‍ക്ക് തേര് തെളിച്ചതാര്?

6. നാലുമക്കളുണ്ടായിട്ടും ദശരഥമഹാരാജാവ് ആരേയും കാണാതെ പുത്രദുഃഖത്താല്‍ മരിക്കാന്‍ കാരണമെന്ത് ?

7. ശമികന്റെ കഴുത്തില്‍ ചത്തപാമ്പിനെ ഇട്ടതു കൊണ്ടാണ് മുനി പുത്രന്‍ ശൃംഗി പരീക്ഷിത്തുരാജാവിനെ ശപിച്ചത്. എന്തുകൊണ്ടാണ് ദശരഥന് മുനി ശാപം ഏല്‍ക്കേണ്ടി വന്നത് ?

8. പരിക്ഷത്തിനു കിട്ടിയ ശാപം ഏഴുനാള്‍ക്കകം തക്ഷകന്റെ ദംശനം ഉണ്ടാകട്ടെ എന്നായിരുന്നു. എന്തു ശാപാമാണ് ദശരഥന് ഏല്‍ക്കേണ്ടിവന്നത്.?

9. മുനിമാര്‍ ശപിച്ചു കൊന്ന വേനന്റെ ശരീരം മാതാവ് സുനിഥ വിദ്യായോഗം കൊണ്ട് സംരക്ഷിച്ചു. മുനി ശാപംകൊണ്ട് പുത്ര ദുഃഖത്താല്‍ മരിച്ച ദശരഥന്റെ ഭൗതിക ശരീരം സൂക്ഷിച്ചതെങ്ങനെ ?

10. സീതാരാമ ലക്ഷ്മണന്മാരെ ഗംഗാ കടത്തിയതാരു ?






ഉത്തരം

1. വസിഷ്ഠ മഹര്‍ഷി, ശ്രീരാമനെ മാത്രമെ കാട്ടിലേക്കയക്കാന്‍ കൈകേയി ആവശ്യപ്പെട്ടിട്ടുള്ളു.

2. ശ്രീരാമന്‍.

3. രാമനെ ദശരധനായും, സീതയെ ഞാനായും , അടവിയെ അയോദ്ധ്യയായും കാണമെന്ന്.

4. വാമദേവ മുനി.

5. മന്ത്രിയായ സുമന്ത്രര്‍.

6. മുനി ശാപം

7. വൃദ്ധ താപസ്സരുടെ ഏകമാകനായ ശ്രവണ്‍കുമാറിനെ അബദ്ധവാശാല്‍ കൊല്ലാന്‍ഇടയായതുകൊണ്ട്.

8. പുത്ര ദുഃഖത്താല്‍ നീയും മരിക്കട്ടെയെന്ന്.

9. എണ്ണത്തോണിയില്‍.

10. ശൃംഗി വേരാധിപനായ ഗുഹന്‍



No comments:

Post a Comment