ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 24, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 24




1. ദണ്ഡകാരണ്യത്തില്‍ (ക്രൗഞ്ചവനത്തില്‍) പ്രവേശിച്ച രാമലക്ഷ്മണന്മാര്‍ ഏതു രാക്ഷസനെയാണ് ആദ്യം വധിച്ചത്?

2. വിരാധന്‍ ആരായിരുന്നു.?

3. ശരശയ്യയില്‍ കിടക്കുന്ന ഇച്ഛാമൃത്യുവായ ഭീഷ്മര്‍ തന്റെ മുന്നില്‍ സന്നിധാനം ചെയ്തിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ അകത്തും പുറത്തും കണ്ടു കൊണ്ട് തന്റെ ശരീരത്തെ ഉപേക്ഷിച്ചു. അതുപോലെ വളരെ നാളത്തെ തപസ്സിന്റെ ഫലമായി തന്റെ ആശ്രമത്തിലെത്തിച്ചേര്‍ന്ന സീതാലക്ഷ്മണ സമേതനായ ശ്രീരാമചന്ദ്രനെ നേരില്‍ കണ്ടുകൊണ്ടും ഹൃദയത്തില്‍ ധ്യാനിച്ചു കൊണ്ടും ദേഹത്തെ ദഹിപ്പിച്ച മഹര്‍ഷി ആരാണ്?

4. സുതീഷ്ണന്റെ ഗുരുവായീരുന്നു?

5. സുതീഷ്ണാശ്രമത്തില്‍ നിന്നും അഗസ്ത്യാശ്രമത്തിലേക്ക് പോകുന്ന വഴി ശ്രീമാന്‍ മറ്റൊരാശ്രമത്തിലും ചെന്നു ചേരുന്നുണ്ട്. അത് ആരുടെ ആശ്രമമായിരുന്നു.?

6. അഗസ്ത്യ മഹര്‍ഷിയടെ ആരായിരുന്നു അഗ്നിജിഹ്വല്‍?

7. രാമലക്ഷ്മണന്മാര്‍ സീതാസമേതനായി, അദഗ്‌നിജിഹ്വന്‍, സുതീക്ഷ്ണന്‍, എന്നിവരോടൊപ്പം അഗസ്ത്യാശ്രമത്തില്‍ ചെല്ലുമ്പോള്‍ അഗസ്ത്യമുനി എന്തുചെയ്യുകയായിരുന്നു ?

8. അഗസ്ത്യ മഹര്‍ഷി ഭഗവല്‍ സ്വരുപത്തേയും ലോകരൂപമായ മായയുടെ വികാസത്തേയും പറ്റി ഭഗവാന്റെ മുന്‍പാകെ പറഞ്ഞത് ഏതു ഉദ്ദേശത്തോടുകൂടിയാണ്.?

9. അഗസ്ത്യന്‍ ശ്രീരാമന് എന്തൊക്കെ ആയുധങ്ങളാണ് കൊടുത്തത്.?

10. ബാക്കിയുളള വനവാസക്കാലം പഞ്ചവടിയില്‍ കഴിച്ചുകൂട്ടുവാനും ആ സ്ഥലം രാക്ഷസ വധത്തിന് ഉചിതമാണെന്നും രാമനോട് പറഞ്ഞതാര്?





ഉത്തരങ്ങള്‍

1. വിരാധനെ (ബ്രഹ്മാവിന്റെ വരം മൂലം ആയുധം കൊണ്ട് വിരാധനെ വധിക്കാന്‍ കഴിയാത്തതുകൊണ്ട് കുഴിയിലിട്ട് ശ്വാസംമുട്ടിച്ച് കൊന്നു.)

2. ദുര്‍വ്വാസാവിന്റെ ശാപം കൊണ്ട് രാക്ഷസനായിത്തീര്‍ന്ന ഒരു വിദ്യാധരന്‍, വിരാധന്‍:—തുംബുരു എന്ന ഗന്ധര്‍വന്‍, അമ്മ ശതഹൃദ, അച്ഛന്‍ ജയന്‍.

3. ശരഭംഗ മഹര്‍ഷി

4. അഗസ്ത്യ മഹര്‍ഷി

5. അഗ്നിജിഹ്യന്‍ എന്നൊരു മുനിയുടെ ആശ്രമത്തില്‍.

6. അനുജന്‍

7. ശിഷ്യന്മാരൊടൊപ്പം രാമനാമമന്ത്രാത്ഥ്രം വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയായിരുന്നു.

8. ശിഷ്യന്മാരെ ധരിപ്പിക്കാനും അവരുടെ സംശയങ്ങള്‍ അകറ്റാനും.

9. ദേവേന്ദ്രനാല്‍ ശ്രീരാമന് വേണ്ടി കൊടുപ്പാന്‍ പണ്ടു സമര്‍പ്പിച്ചിരുന്ന വില്ലും ബാണങ്ങള്‍ ഒഴിയാത്ത രണ്ട് ആവനാഴികളും രത്‌നം കൊണ്ട് അലങ്കരിച്ച വാളും കൊടുത്തു.

10. അഗസ്ത്യ മഹര്‍ഷി



No comments:

Post a Comment