ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, August 15, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 22




1. സൈന്യ ബലവും, ശരീര ബലവും, മനോബലവും ഉളള തന്റെ സഹോദന്മാരെ ഉന്മൂലനം ചെയ്ത ശ്രീരാമന്‍ സാക്ഷാല്‍ ശ്രീഹരി എന്നു തന്നെ ചിന്തിച്ചറിഞ്ഞ രാവണന്റെ നിശ്ചയം എന്തായിരുന്നു?

2. ശ്രീ ഹരിയായ രാമനോടെതിര്‍ക്കുവാന്‍ രാവണന്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം എന്തായിരുന്നു.?

3. രാമലക്ഷ്മണന്മാരെ സീതയില്‍ നിന്നകറ്റുവാന്‍ വേണ്ടി മാനിന്റെ വേഷം കെട്ടിയതാരാണ്?

4. ശ്രീരാമന്റെ ശബ്ദത്തെ അനുകരിച്ചായിരുന്നു ലോകത്തെ ആദ്യത്തെ മിമിക്രി എന്നു വേണമെങ്കില്‍ പറയാം. ആരാണ് രാമന്റെ ശബ്ദം അനുകരിച്ചത്?

5. രാമനാമം ജപിച്ചു കൊണ്ടും ശ്രീ ഹരിയെ മുന്‍പില്‍ പ്രത്യക്ഷമായി കണ്ടു കൊണ്ടും ദേഹത്തെ ഉപേക്ഷിച്ച രാക്ഷസന്‍ ?

6. സന്യാസി വേഷം കെട്ടി പണ്ടും കാര്യസാദ്ധ്യവും തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. സുഭദ്രാപഹരണത്തിനായിരുന്നു അര്‍ജ്ജുനന്‍ സന്യാസി വേഷം കെട്ടിയത.് രാവണന്‍ സന്യാസി വേഷം കെട്ടിയത് എന്തിനായിരുന്നു
.
7. സൗഭം എന്ന വിമാനത്തില്‍ യുദ്ധം ചെയ്യാന്‍ വന്ന സ്വാല്വനെ ഭഗവനാന്‍ ശ്രീ കൃഷ്ന്‍ ഭൂമിയില്‍ നിന്ന് എതിരിട്ടു. എന്നാല്‍ പുഷ്പകം എന്ന വിമാനത്തില്‍ രാവണന്‍ സീതാ ദേവിയെ തട്ടിക്കൊണ്ടു പോയപ്പോഴാണ് ആദ്യത്തെ ആകാശ സംഘട്ടനം നടന്നത്. ആരാണ് രാവണനെ എതിര്‍ത്ത്?

8. ത്രിപുരങ്ങളെ നശിപ്പിച്ച് ലോകത്തെ നശിപ്പാക്കാനിയിരുന്നു ശ്രീ പരമശിവന്‍ ലോകത്തെ ആദ്യത്തെ മിസൈലെന്നും വിശേഷിപ്പിക്കാവുന്ന പിനാകം, ത്രയംബകം എന്ന വില്ലില്‍ നിന്നും പ്രയോഗിച്ചത് ലോകത്തില്‍ ആദ്യത്തെ വ്യോമസംഘട്ടനം രാവണനും ജടായുവും തമ്മിലായിരുന്നു. ആരെ രക്ഷിക്കാനായിരുന്നു വ്യോമ സംഘട്ടനം?

9. സീതയെ രാവണന്‍ അപഹരിച്ചു എന്ന വര്‍ത്തമാനം ആദ്യം ആരില്‍ നിന്നാണ് ശ്രീരാമന്‍ കേട്ടത്?

10. പിതാവായിരുന്നിട്ടും ദശരഥനും കൂടി ലഭിക്കാതിരുന്ന ഭാഗ്യം പക്ഷി ശ്രേഷ്ഠനായിരുന്ന ജടായുവിന് ശ്രീരാമനില്‍ നിന്നും ലഭിച്ചു. എന്തായിരുന്നു ആ സൗഭാഗ്യം?





ഉത്തരം

1. ശ്രീഹരി തന്നേവധിക്കുന്ന പക്ഷം വൈകുണ്ഠം പ്രാപിക്കാം. അല്ലാത്ത പക്ഷം ഈ രാക്ഷസരാജ്യത്തെ ഭരിച്ച് സുഖിക്കാം. അതു കൊണ്ട് വിരോധ ബുദ്ധിയോടെ രാമനോടെതിര്‍ക്കാന്‍ തീരുമാനിച്ചു.

2. സീതാ ദേവീയെ അപഹരിക്കുക.

3,4,5 മാരീചന്‍

6. സീതാപഹരണത്തിന്.

7. ജടായു എന്ന പക്ഷി ശ്രേഷ്ഠന്‍

8. സീതാദേവിയെ

9. ജടായുവില്‍ നിന്ന്.

10. മരണാന്തര ക്രിയാ കര്‍മ്മങ്ങള്‍.




No comments:

Post a Comment