ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 12, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 19




1 . കരാര്‍ പ്രകാരം ബാലിയെ ശ്രീരാമന്‍ വധിച്ചെങ്കിലും കിഷ്‌കിന്ധ നഗരിയില്‍ വെച്ചുള്ള സുഗ്രീവന്റെ രാജ്യാഭിഷേകത്തില്‍ ശ്രീരാമന്‍ പങ്കെടുത്തില്ല. എന്തുകൊണ്ട്.?

2. അംഗദന്‍ ആരുടെ മകനാണ്.?

3. അത്രി ആശ്രമം വിട്ട് ദണ്ഡകാരണ്യപ്രവേശത്തോടു കൂടി ആരണ്യകാണ്ഡം തുടങ്ങുന്നു. അതു പോലെ കിഷ്‌കിന്ധാ കാണ്ഡം എപ്പോള്‍ മുതലാണ് തുടങ്ങുന്നത്.?

4. തന്നെവധിച്ചത് അധര്‍മ്മമാണെന്ന് ബാലി ശ്രീരാമനെ നിന്ദിച്ചു പറഞ്ഞതിന് എന്തുസമാധാനമാണ് ശ്രീരാമന്‍ പറഞ്ഞത്.?

5. ബാലിയുടെ മരണശേഷം സുഗ്രീവനെ രാജാവായിട്ടഭിഷേകം ചെയ്തു. യുവരാജാവായിട്ടാരെയാണ് അഭിഷേകം ചെയ്തത്.?

6. കിഷ്‌കിന്ധയിലെ വനവാസക്കാലത്ത് ശ്രീരാമന്‍ വര്‍ഷകാലങ്ങളില്‍ ആചരിക്കാറുള്ള ചാതുര്‍ മാസ്യം അനുഷ്ഠിച്ചത് ധാരാളം ഗുഹകളുള്ള ഒരു പര്‍വ്വത പ്രദേശത്തായിരുന്നു. ഏത് പര്‍വതം?

7. യോഗികള്‍ ഭഗവാനെ പൂജിക്കുന്ന മാര്‍ഗ്ഗമാണ് ക്രിയാമാര്‍ഗ്ഗം. ഇത് സംഷിപ്തമായി ശ്രീരാമന്‍ ലഷ്മണന് ഉപദേശി ച്ചിട്ടുണ്ട്. എവിടെവച്ചായിരുന്നു ഉപദേശിച്ചത്.?

8. സീതാന്വേഷണത്തിനു നിയോഗിച്ച വാനരന്മാര്‍ക്കു കൊടുത്തസുഗ്രീവാജ്ഞ എന്തായിരുന്നു.?

9. സാതാന്വേഷണത്തിലേക്കായി പത്തു ദിക്കിലേക്കും ധാരാളം വാനരന്മാര്‍ പോയെങ്കിലും ശ്രീരാമന്റെ അനുഗ്രഹവും അംഗുലിയും ആര്‍ക്കാണ് കൊടുത്തത്?

10. ആരായിരുന്നു സീതാന്വേഷണത്തിന് ദക്ഷിണ ദിക്കിലേക്ക് പോയ വാനര സേനയുടെ നേതാവ്?






ഉത്തരം

1. പതിനാലു വര്‍ഷത്തെ വനവാസം എന്ന പ്രതിജ്ഞ തെറ്റിച്ച് നഗരത്തില്‍ പ്രവേശിക്കില്ലെന്ന് തീരുമാനിച്ചതിനാല്‍.

2. ബാലിയുടേയും താരയുടേയും മകന്‍.

3. ശബരി ആശ്രമം വിട്ട് ശ്രീരാമലഷ്മണന്മാരുടെ പമ്പാതട പ്രവേശനത്തോടുകൂടി.

4. കനിഷഠ സഹോദരഭാര്യയില്‍ ബലാല്‍ക്കാരേണ രമിക്കുന്നത് ദേവാംശ സംഭവനായ ബാലി, അധര്‍മ്മമാണെന്ന ശാസ്ത്ര മര്യാദയെ അനുസരിക്കേണ്ടിയിരുന്നു. അങ്ങനെ അല്ലാത്തതുകൊണ്ട് ബാലിയെവധിക്കാന്‍ രാജാവിന് അധികാരമുണ്ട്.

5. ബാലിപുത്രനായ അംഗദനെ.

6. പ്രവര്‍ഷണഗിരി.

7. പ്രവര്‍ഷണ ഗിരിയില്‍ വച്ച്.

8. സീതയെ കാണാതെ ഒരു മാസത്തിനു മേല്‍ ഒരു ദിവസം അതിക്രമിച്ചുവെന്നാല്‍ പ്രാണഹാനിവരെയുളള ശിക്ഷ അനുഭവിക്കേണ്ടിവരും.

9. ഹനുമാന്

10. യുവരാജാവായ അംഗദന്‍


No comments:

Post a Comment