ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, July 9, 2017

ചോദ്യം - ഉത്തരം,



1. ശ്രീകൃഷ്ണന്റെ തേരാളിയുടെ പേര്?

ദാരുകൻ


2. സ്വായംഭുവമനുവിന്റെ പ്രഥമ പുത്രന്‍?

പ്രിയവ്രതൻ


3. ഋഷഭദേവന്റെ പുത്രന്‍?

ഭരതൻ


4. പുനർജ്ജനി ഗുഹ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ?

തിരുവില്വാമല


5. പല്ലക്ക് ചുമന്ന മഹർഷിമാരെ ഗർവ്വ് മൂലം നിന്ദിച്ചത് കൊണ്ട് ശാപം മൂലം സർപ്പമായിത്തീർന്ന രാജാവ് ?

നഹുഷൻ


6.  ശിവഭഗവാന് ഏറ്റവും പ്രീതികരമായ വൃക്ഷം ?

കൂവളം


7. യുധിഷ്ഠിരൻ നടത്തിയ രാജസൂയത്തിൽ കൃഷ്ണനെ അഗ്രപൂജ ചെയ്യുന്നതിനെ  ശക്തമായി എതിർത്ത ചേദിരാജാവ് ?

ശിശുപാലൻ


8. കൊച്ചി രാജവംശത്തിന്റെ പരദേവതയായി കരുതപ്പെടുന്ന ദേവൻ?

ശ്രീ പൂർണ്ണത്രയീശൻ


9. ഭീമസേനന്റെ ശംഖിന്റെ പേര്?

പൗണ്ഡ്രം


10. വലംപിരി ശംഖ് ഏത് ദേവന്റെ സ്വരൂപമാണ്?

വിഷ്ണു


11. പ്രളയജലത്തിൽ ആഴ്ന്നു പോയ ഭൂമിയെ ഉദ്ധരിക്കാൻ വിഷ്ണു സ്വീകരിച്ച അവതാരം?

വരാഹാവതാരം

No comments:

Post a Comment