സച്ചിന്മയീം സകല ലോകഹിതൈഷിണീം ച
സമ്പൽ കരീഹയമുഖി മുഖദേവതേ ഢ്യാം
സർവ്വാനവദ്യ സുകുമാര ശരീര രമ്യാം
പ്രാതഃസ്മരാമി മനസാ ലളിതാധിനാഥാം
പരമാത്മാവായ ശ്രീപരമേശ്വരന്റെ ശക്തി സ്വരൂപിണിയാണല്ലൊ' രണ്ടു പേർക്കും അഭേദം കല്പിക്കാൻ കഴിയുകയില്ല. അതിനാൽ ദേവിയും സച്ചിദാനന്ദ സ്വരൂപിണിയാണ് 'ഇപ്രകാരം ചി ദേകര സരൂപിണിയായി സകല ജനങ്ങൾക്കും ഹിതത്തെ തന്നെ പ്രദാനം ചെയ്യുന്ന, സമ്പൽക്കരി, ഹയമുഖി തുടങ്ങി ദേവതകളാലും സ്തുതിക്കപ്പെടുന്നവളായി, സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തി ഭാവമായി വിളങ്ങുന്ന ശ്രീ ലളിതാ ദേവിയെ ഭക്തി നിർഭരമായ മനസ്സുകൊണ്ട് സദാ സ്മരിക്കുന്നു. ദേവി സ്മരണ കൊണ്ടു തന്നെ എന്റെ ഹൃദയം ശുദ്ധവും പാപരഹിതവുമായി ഭവിക്കട്ടെ
No comments:
Post a Comment