ശാരീരിക സുഖങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ സമ്പാദിച്ചു കൂട്ടിക്കൊണ്ടിരിക്കാൻ നമുക്ക് കഴിഞ്ഞേക്കാം. എന്നാൽ നാം നേടിയതേ യഥാർത്ഥത്തിൽ നമ്മുടെതാവുകയുള്ളൂ.
ഒരു മഠയൻ ലോകത്തിലുള്ള സകല പുസ്തകങ്ങളും വിലയ്ക്ക് വാങ്ങി തന്റെ ഗ്രന്ഥശാലയിൽ സൂക്ഷിച്ചു എന്നു വരാം. പക്ഷെ വായിക്കാൻ അർഹതയുള്ളവ മാത്രമേ അയാൾക്ക് വായിക്കാൻ സാധിക്കുകയുള്ളു. ഈ അർഹതയാകട്ടെ കർമ്മം കൊണ്ടാണ് സിദ്ധിക്കേണ്ടത്.
നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി നാം തന്നെ. മേലിൽ ഏതവസ്ഥയിൽ ആകണമെന്ന് നാം ആഗ്രഹിക്കുന്നുവോ ആ അവസ്ഥയിൽ ആവാനുള്ള ശക്തിയും നമുക്കുണ്ട്.
നമ്മുടെ ഇന്നത്തെ അവസ്ഥ സ്വന്തം പൂർവ്വ കർമ്മങ്ങളടെ ഫലമാണെങ്കിൽ ഭാവിയിൽ നാമാഗ്രഹിക്കുന്ന ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കർമ്മങ്ങൾ കൊണ്ട് വരുത്താവുന്നതാണെന്നും സിദ്ധിക്കുന്നു.
സ്വാമി വിവേകാനന്ദൻ
No comments:
Post a Comment