ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, July 11, 2017

സസ്യാഹാരം




സസ്യങ്ങള്ക്കും ജീവനില്ലേ?

സസ്യങ്ങള്ക്കും വേദനയില്ലേ?

സസ്യങ്ങളെ തിന്നുന്നതും ഹിംസയല്ലേ?

മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള് പലരും ചോദിക്കുന്ന ചോദ്യമാണിതെല്ലാം.

വസ്തുതാപരമായ ഒരു തുറന്ന മനസോടെയുള്ള സമീപനത്തിലൂടെ മാത്രമേ വിശദമായ ഒരുത്തരം ഈ ചോദ്യത്തിന് ലഭിക്കൂ.


1- സസ്യങ്ങള് വളരുന്നു. വംശം വര്ധിപ്പിക്കുന്നു. അതിനാല് അവയ്ക്ക് ജീവനുണ്ട്.


2- സസ്യങ്ങള്ക്ക് ജന്തുക്കളെപോലെ നരമ്പുകള്ളോ, നരമ്പുകളിലുടെ പ്രസരിക്കുന്ന വേദനയോ ഇല്ല എന്നത് വ്യക്തമാണ്.


3- സമസ്ത ജീവജാലങ്ങള്ക്കും അവയുടെ നിലനില്പ്പിനാവശ്യമായ ഭക്ഷണവിഭവങ്ങള്പ്രകൃതി നല്കുന്നു. ഏതെല്ലാം ഉപയോഗിക്കണമെന്ന് സാമാന്യ ജ്ഞാനവും അതനുസരിച്ചുള്ള ഘടനയും അവയ്ക്ക് നല്കിയിട്ടുണ്ട്.


4- സസ്യങ്ങളിലെ ഫലങ്ങളും, മൂലകങ്ങളും, ഇലകളും എടുത്തുപയോഗിക്കുന്നതുകൊണ്ട് സസ്യം പൂര്ണമായി നശിക്കുന്നില്ല. പലപ്പോഴും അവയുടെ വളര്ച്ചക്ക് ഈ പ്രക്രിയ ആവശ്യമാണ്‌.


5- ശിഖരങ്ങള് എടുത്തു പയോഗിക്കുന്നതു കൊണ്ടും കുരുന്നശാഖകള് ഉപയോഗിക്കുന്നതു കൊണ്ടും സസ്യങ്ങള് പുതിയ ഇലകളേയും, ശാഖകളെയും സൃഷ്ടിക്കുകവഴി പുതിയ ചൈതന്യം വരുത്തുന്നു.


6- ഓരോ ഫലത്തിലും ചെടിക്ക് മുളക്കുവാനും, വളരുവാനും ആവശ്യമില്ലാത്തതായ ഒരു ഖടകമെങ്ങിലും ഉണ്ടാകും. ഇത് മനുഷ്യനേയും, പക്ഷിമൃഗാതികളെയും സ്വതസിദ്ധമായി ആകര്ഷിക്കുന്നതുമാണ്. മാമ്പഴം, വാഴപ്പഴം, ചക്കപഴം, ആപ്പിള്, പൈനാപ്പിള്, ഇവയിലെ സ്വാദുള്ള മാംസളഭാഗങ്ങള് ചെടിയുടെവളര്ച്ചക്ക് ഒരു പങ്കും വഹിക്കുന്നില്ല. മറ്റു ജന്തുക്കള്ക്ക്പ്രകൃതിയുടെ ഒരു വരദാനമാണിത്.


7- നൂറുകണക്കിനോ ആയിരക്കണക്കിനോ വിത്തുകള് ഒരു വൃക്ഷം തന്നെ ഉല്പാദിപ്പിക്കുന്നുണ്ടാകും. ഒരു പക്ഷെ കുറേയൊക്കെ സ്വാഭാവിക നാശം പോലും പ്രകൃതി പ്രതീക്ഷിക്കുന്നുണ്ടാകും എന്ന് വ്യക്തം. ഇത്രയും വിത്തുകള് ചെടിയുടെ ചുവട്ടില് വീണു വളരുകയാണെങ്കില് എന്തു സംഭവിക്കും? എന്നാല് ജന്തുക്കളിലെ കാര്യം വ്യത്യസ്തമാണ്. അവയെ നശിപ്പികാതെ മനുഷ്യന് ഉപയോഗിക്കുവാന്സാധിക്കുന്നത് അവയുടെ പാലും, രോമവും മാത്രമാണ്. ജന്തുക്കളെ ഒരു കഷ്ണമായി എടുക്കുവാന് സാധ്യമല്ലല്ലോ.


8- ജന്തുക്കള്ക്ക് ആവശ്യമില്ലാത്തത് എന്നൊരു അവയവവുമില്ല. ഒരു ഭാഗം മുറിച്ചുമാറ്റിയാല് അത് വീണ്ടും വളര്ന്നു അവയവ നഷ്ടം നികത്തുകയുമില്ല.


9- സസ്യങ്ങളെപോലെ പ്രജനനം അനന്തമല്ല. പശു, എരുമ, ആട്, ഇവ അവയുടെ ജീവിതകാലത്ത് 5 മുതല് 25 വരെ കുഞ്ഞുങ്ങളെ മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ.


10- ജന്തുക്കളില് വ്യക്തമായി ഭയം, വേദന, പിടച്ചില്, ഇവയുണ്ട്. ചെടികളിലതില്ല. ജന്തുക്കളെ വധിക്കുമ്പോള് മനുഷ്യരക്തം പോലെ രക്തം വാര്ന്നൊലിക്കുന്നു.


11- സസ്യങ്ങളില് ഫലമൂലാദികളെ പോലെ ജന്തുക്കളില് കാലാകാലങ്ങളില് കൊഴിഞ്ഞു വീഴുന്നതായി ഒന്നുമില്ല. പ്രകൃതി സര്വജീവജാലങ്ങള്ക്കും നല്കിയിട്ടുള്ള ഒരു വരദാനമുണ്ട്. അവക്കത്യാവശ്യമായവയെ ഭക്ഷണത്തിനുപയോഗിക്കുവാനും അവയെ കണ്ടുപിടിക്കാനുമുള്ള കഴിവും, ബുദ്ധിയും, വിവേചനവും.


12- സസ്യലതാതികള്ക്കും, വൃക്ഷങ്ങള്ക്കും അന്തരീക്ഷത്തിലെകാര്ബണ് ഡൈ ഓക്സൈഡും, ഭൂമിയിലെ ജല-ലവണങ്ങളും ആണ് ആഹാരം. സൂക്ഷ്മജീവികള്ക്ക് ചീഞ്ഞളിഞ്ഞതും, മണ്ണിരക്ക് മണ്ണുമാണ്. പാമ്പിനു എലിയും, തവളയും, പുലിക്കും സിംഹത്തിനും മറ്റു മൃഗങ്ങളുമാണ്. അവക്കെന്തുകഴിക്കുവാന് പ്രകൃതി നിശ്ചയിക്കുന്നുവോ അത് കഴിക്കുമ്പോള് അതില് വിഷമുണ്ടെങ്ങില് പോലും, ഭക്ഷിക്കുന്ന ജീവിക്ക് അത് എല്ക്കുകയില്ല. എന്നാല് മനുഷ്യന് മാംസാഹാരം വര്ജ്ജിക്കേണ്ടതാണെന്ന് പറയുവാന് കാരണം, ശാസ്ത്രരീത്യാ തെളിയിക്കപ്പെട്ട അനേകം ശാശ്വതവും, താല്ക്കാലികവുമായ ആരോഗ്യപ്രശ്നങ്ങള്ക്കുമിത് കാരണമാകുന്നതുകൊണ്ടാണ്. കഴിച്ച ഉടനെ മരിക്കാത്ത ഒരു വിഷമാണ് ചാരായം എന്ന് പറയുവാന് കാരണം കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങളാണ്. അതു പോലെ തന്നെയാണ് കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങള്ക്ക് നിദാനമായ മാംസാഹാരവും. അതുകൊണ്ടുതന്നെ അത് മനുഷ്യന് വിഷമാണെന്ന് തെളിയിക്കപ്പെടുന്നത്.



മനുഷ്യര്‍ സസ്യഭുക്കുകളാണോ അതൊ മിശ്രഭുക്കുകളൊ ?


ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനായി ഞാന്‍ ഇസ്ലാം മതത്തില്‍ പെട്ട സുഹൃത്തുക്കളോട് സംസാരിച്ചു നോക്കി. അവര്‍ പറയുന്നു ഈ ലോകത്തുള്ള ഹറാമായിട്ടുള്ള ജീവികള്‍ ഒഴികെ മറ്റെല്ലാത്തിനെയും അറുത്ത് ഭക്ഷിക്കാമെന്ന്‍ അവരുടെ മതം അനുശാസിക്കുന്നു. അതിനാലാണു അവര്‍ നോണ്‍ വെജ് ഫുഡ് കഴിക്കുന്നത് എന്ന്‍.

ക്രിസ്ത്യന്‍ മതത്തിലുള്ള സുഹൃത്തുക്കൾ പറയുന്നു ഈ ലോകത്തുള്ള എല്ലാം മനുഷ്യര്‍ക്ക് കഴിക്കാന്‍ ഉള്ളതാണത്രെ.. ഹിന്ദു സുഹൃത്തുക്കൾ എന്റെ അറിവില്‍ മറ്റുള്ള മതക്കാരുടെ സമ്പര്‍ക്കം മൂലവും, ഇതില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ടെന്ന ആരോഗ്യ രംഗത്തെ ശക്തമായ പ്രചരണവും മൂലം അതിലേക്ക് തിരിഞ്ഞവരാണെന്ന്‍ കരുതുന്നു.


മതങ്ങളെയെല്ലാം മാറ്റി നിര്‍ത്തി സ്വതന്ത്രമായി ചിന്തിച്ചു നോക്കു .....


അടിസ്ഥാനപരമായി നോക്കിയാല്‍ ഒരു കമ്പ്യൂട്ടറിലും, ഒരു മൊബൈല്‍ ഫോണിലും ഉള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ തന്നെ വളരെ ശക്തമായ ഒരു ഓപറേറ്റിങ്ങ് സിസ്റ്റം നമ്മില്‍ ഓരോരുത്തരിലും ഈ ലോകത്തിന്റെ ശ്രഷ്ട്ടാവായ ദൈവം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. നമ്മള്‍ കടന്നു പോകുന്ന ഓരോ സന്ദര്‍ഭങ്ങലിലും അത് അതിനനുസരിച്ച് റിയാക്ട് ചെയ്യും. നോണ്‍ വെജിന്റെ കാര്യത്തില്‍ നമ്മള്‍ നോക്കുകയാണെങ്കില്‍


1) ഒരു മൃഗത്തെ കൊല്ലുന്ന ഒരു അറവു ശാലയില്‍ പോയി അതിനെ കൊല്ലുന്നത് ഒന്നു കാണാന്‍ ശ്രമിക്കുക. നമ്മളിലെ ഓപറേറ്റിങ്ങ് സിസ്റ്റം നമ്മളോട് ശരിക്കും എന്താണു പറയുക ? അതായത് നമ്മുടെ മനസ്സു പറയുന്നു ഇതു ശരിയാണോ ? ഒരു ജീവിയെ കൊല്ലുന്ന കാഴ്ച് ഒരു വാഴക്കുല വെട്ടുന്ന കാണുന്ന പോലെ എന്താണു നമുക്ക് കാണാന്‍ പറ്റാത്തത് ?


2) നമ്മള്‍ കുറെ പേര്‍ വിശന്നു നില്‍ക്കുന്നെന്നു കരുതുക. നമ്മളെ പോലെ തന്നെ വിശന്നു വലഞ്ഞ ഒരു സിംഹവും കടുവയും കൂടെ ഉണ്ടെന്നു കരുതുക. ചുമ്മാ കരുതെന്നേ... നമ്മുടെ മുന്നില്‍ നല്ല കുറച്ച് പോത്തിന്‍ കൂട്ടവും , നിറയെ പഴങ്ങള്‍ നിറഞ്ഞ ഒരു തോട്ടവും ഉണ്ടെങ്കില്‍ , നമ്മള്‍ എന്തായിരിക്കും കഴിക്കുക ? സിംഹവും കടുവയും എന്ത് കഴിക്കും ? എന്തു കൊണ്ടാണ് നമ്മള്‍ ആ പഴ തോട്ടതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നൊന്ന് ചിന്തിച്ചു നോക്കൂ....


3)നമ്മള്‍ കുറച്ചു പേര്‍ ജോലി കിട്ടി അമേരിക്കയില്‍ പോയെന്നിരിക്കട്ടെ. അവിടെ തുല്യ ശമ്പളം ഉള്ള രണ്ട് ജോലികള്‍ തിരഞ്ഞെടുക്കാം എന്നു കരുതുക. 

a) മാംസം നുറുക്കുന്ന ജോലി , ഇതു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആകെയൊരു വല്ലായ്മ വരും ശരിയല്ലേ ? 

b) പച്ചക്കറികള്‍ നുറുക്കുന്ന ജോലി. നമ്മുടെ മനസ്സിന് ഇതില്‍ ഏതു ജോലി ചെയ്യുമ്പോളായിരിക്കും ഇഷ്ടപ്പെടുക ? എന്തു കൊണ്ട് അങ്ങനെ ? നമുക്കു പറ്റാത്ത എന്തോ നമ്മള്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ നമ്മുടെ മനസ്സ് നമ്മോട് പറയുന്നു ...


3) നമ്മുടെയെല്ലാം സ്വപ്നമാണ് ഒരു നല്ല വീട് വയ്ക്കുക എന്നത്. നല്ലൊരു വീട് നമ്മള്‍ പണിതതിനു ശേഷം അതിന്റെ ടെറസ്സിലോ അല്ലെങ്കില്‍, മുറ്റത്തോ ഒരു നല്ല പച്ചക്കറി തോട്ടം നമുക്ക് എത്ര സന്തോഷം തരും അല്ലേ !!! നേരെ മറിച്ച് അവിടെ ഒരു ഇറച്ചി വെട്ട് കട നമ്മള്‍ നടത്തുകയാണെങ്കില്‍ നമ്മടെ വീട്ടുകാര്‍ എന്തു പറയും ? രണ്ടും നമ്മള്‍ കഴിക്കുന്നതല്ലേ പക്ഷേ ഒന്നിനോട് മാത്രം വല്ലാത്ത വെറുപ്പ് ...


4) നമുക്ക് ഇനിയൊരു മീന്‍ കടയില്‍ പോയി നോക്കാം , ഞാനും പോയിട്ടുണ്ട് എന്തൊരു നാറ്റം. ആളുകള്‍ മീന്‍ അവരുടെ കൈ കൊണ്ട് പോലും തൊടാന്‍ അറക്കുന്നു, അവര്‍ അത് ഒരു പ്ലാസ്റ്റിക്ക് കൂടിലാക്കി വളരെ അകത്തി പിടിച്ചാണ് കൊണ്ട് പോകുന്നത്. നമ്മുടെ മൂക്ക് പറയുന്നു ഇതു ശരിയല്ല എന്ന്‍. നമ്മുടെ ത്വക്ക് പറയുന്നു അതു ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ശരിയല്ല എന്ന്‍. എനിക്കങ്ങനെയാണ് തോന്നിയത്. നേരെ മറിച്ച് ഒരു പച്ചക്കറി കടയില്‍ എനിക്കൊരിക്കലും എന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടില്ല. എന്തു കൊണ്ടിങ്ങനെ ?


5) ഇനി ഈ ഇറച്ചി നമ്മള്‍ എങ്ങനെയാണ് അകത്താക്കുന്നത് ?. അതിനെ അതിന്റെ സ്വാഭാവീക രൂപത്തില്‍ നിന്നും മാറ്റാതെ നമുക്ക് കഴിക്കാനാവില്ലാ. അതിനെ നമ്മള്‍ മസാലയിട്ട് നന്നായ് വേവിച്ച് മസാല കൊണ്ട് അതിനെ പോതിഞ്ഞ് നമ്മള്‍ കഴിക്കും. ശരിക്കും അപ്പോള്‍ അത് ഒരു ആട്ടിന്‍ തോലണിഞ്ഞ ചെന്നായ പോലെയായി. നമ്മുടെ നാവെന്ന ഇന്ദ്രിയത്തെ നമ്മള്‍ പറ്റിക്കും. ഒരു മസാല ദോശയുടെ ഉള്ളില്‍ കുറച്ചു വിഷം ആരെങ്കിലും വെച്ച് നമുക്കു തരുന്ന പോലെ. നാം നമ്മളെ തന്നെ പറ്റിക്കുന്നു. കുറെ മസാലക്കകത്ത് നമ്മുടെ ഇന്ദ്രിയങ്ങള്‍ അരുതെന്ന്‍ പറയുന്ന ഇറച്ചി നമ്മള്‍ മറച്ച് വെച്ച് കഴിക്കുന്നു.


ഒരു കാര്യം കൂടിയുണ്ട് , നമുക്ക് കഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഭക്ഷണത്തിന്‍റെ പഴക്കം മാത്രമേ നമുക്ക് അറിയാന്‍ പറ്റൂ. സസ്യാഹാരം, അതായതു ഏതെങ്കിലും പച്ചക്കറി കൊണ്ട് ഉണ്ടാക്കിയ കറി, അതുപയോഗിക്കേണ്ട സമയം കഴിഞ്ഞാല്‍ നമ്മുടെ നാവില്‍ വെയ്ക്കുമ്പോള്‍ നമുക്ക് ഒരു നിമിഷത്തില്‍ തിരിച്ചറിയാന്‍ പറ്റും. പഴകിയ അവിയല്‍ ഏതെങ്കിലും ഹോട്ടലില്‍ നമുക്ക് തന്നാല്‍ നമ്മള്‍ കഴിക്കുമോ ?. അതേ സമയം മാംസാഹാരം എത്ര പഴകിയതു എന്ന് അറിയാനുള്ള കഴിവ് മനുഷ്യര്‍ക്ക് ദൈവം തന്നിട്ടില്ല. പഴകിയ ഇറച്ചിയാണ് പല ഹോട്ടലിലും കൊടുക്കുന്നത്. പക്ഷെ ആ ഇറച്ചിക്കറി ഒരു പട്ടിക്കോ പൂച്ചക്കോ കൊടുത്തു നോക്കൂ. അവ അവയുടെ മൂക്ക് ഉപയോഗിച്ച് മണത്തു നോക്കി അവയുടെ പഴക്കം മനസ്സിലാക്കിയിട്ടേ കഴിക്കൂ.



വെറും ആയിരങ്ങള്‍ മാത്രമുള്ള മൊബൈല്‍ ഫോണില്‍ ഒരു എറര്‍ മെസ്സേജ് കാണുമ്പോള്‍, അതിന്റെ കുഞ്ഞ് ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഓരോ മൈനര്‍ ഏററുകളിലും നമ്മള്‍ എത്ര ശ്രദ്ധിക്കുന്നു. മോബൈലിന്റെ ലൈഫ് കുറയുന്ന ഒന്നും ആരും ചെയ്യില്ല. നാം നമ്മളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ച് നോക്കൂ. എത്ര പവര്‍ ഫുള്ളാണ് നമ്മുടെ സിസ്റ്റം.  അതിന്റെ ഓരോ ചിന്തകളിലും സത്യമുണ്ട് . ഒരു തെറ്റ് നാം ചെയ്താല്‍ ആരും അറിഞ്ഞില്ലെങ്കിലും നമ്മുടെ മനസ്സില്‍ അതൊരു മുറിവ് ഉണ്ടാക്കുന്നുണ്ട് .
നമ്മുടെ മനസ്സ് അനുവദിക്കാത്ത ഭക്ഷണ രീതി പിന്തുടരുന്നതു മൂലം ഇപ്പോള്‍ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് ? 90 ഉം 100 വയസ്സും ജീവിത ദൈര്‍ഘ്യം ഉണ്ടായിരുന്ന യാതൊരു അസുഖവും ഇല്ലാതിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ ഓര്‍മ്മ മാത്രമായി. എല്ലാവര്‍ക്കും അസുഖം കൂട്ടുണ്ട്. കുറെ കാശുണ്ടക്കിയാല്‍ എല്ലാ രോഗവും മാറ്റാമെന്ന്‍ ചിലര്‍. വല്യ കാര്യത്തിന് ആശുപത്രിയില്‍ പോയി പറയും, ഡോക്ടറേ എത്ര കാശു വേണമെങ്കിലും മുടക്കാം ആളെ രക്ഷിക്കണം എന്ന്.    എത്ര പഠിച്ച ഡോക്ടര്‍ക്കും എല്ലാം ദൈവത്തിന്റെ കയ്യിലെന്ന്‍ പറയാനേ പറ്റൂ. എന്തുകൊണ്ട് ഇത്ര അസുഖങ്ങള്‍ ?. മറ്റുള്ള ജീവജാലങ്ങളും നമ്മെ പോലെ തന്നെ ഈ ലോകത്തിന്റെ അവകാശികളാണെന്ന്‍ നീ തിരിച്ചറിയൂ. നിഷ്കരുണം നീ അവയെ അറവു ശാലകളില്‍ ബന്ധിച്ച് കശാപ്പു ചെയ്യുമ്പോള്‍, ഹേ മനുഷ്യാ നീയും ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രില്‍ ആ മിണ്ടാപ്രാണി അനുഭവിച്ച വേദന എന്തെന്ന്‍ അറിയാതെ, അതിന്റെ നിസ്സഹായാവസ്ത മനസ്സിലാക്കാതെ ഈ ലോകത്തു നിന്നും കടന്നു പോകില്ല.....!!!


നമ്മുടെ മനസ്സില്‍ ഒരു കുഞ്ഞു മുറിവുപോലും ഉണ്ടാക്കാതെ വയറു നിറയെ കഴിക്കാനുള്ളപ്പോള്‍ എന്തിനു  ആ പാവം മിണ്ടാപ്രാണികളെ ......????

No comments:

Post a Comment