ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, July 4, 2017

ഓം ശരവണ ഭവഃ ഭാഗം:- 3

ഭാഗം:- 3

മയൂരവാഹനനേ ഹരഹരോ 
               ഹരഹരാ...


വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു സ്കന്ദഷഷ്ഠി നാളിൽ നമ്മുടെ വീട്ടിനു മുകളിലെത്തെ ഓടിട്ട മുറിക്ക് മുകളിൽ ഒരു വിരുന്നുകാരൻ വന്നു. ആ വിരുന്നുകാരനെ കണ്ട ഞാനും അമ്മയും അതിശയിച്ചു നിന്നു പോയി. കാരണം ഈ വിരുന്നുകാരൻ എങ്ങനെ നമ്മുടെ നാട്ടിലെത്തി... അങ്ങനെ നിൽക്കെ അമ്മ കൊണ്ടുവാ തങ്കമയിലേ.... എന്ന  ശ്രീ സുബ്രഹ്മണ്യന്റെ കീർത്തനം ഈണത്തിൽ പാടി. പാടിതീരും വരെ ആ വിരുന്നുകാരൻ നമ്മളെ കണ്ടിട്ടും ഓടി ഒളിക്കാതെ അവിടെതന്നെ ഇരുന്ന് പാട്ട് കേട്ടു.....വേലായുധന്റെ ആ മയിൽ വാഹനം..


കൊണ്ടുവാ തങ്കയിലേ...

കൊണ്ടുവാ തങ്കമയിലേ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ
കണ്ടൊന്നു കൈതൊഴാനായ് വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

അമ്പിളിതുമ്പചാമ്പൽ പീലിത്തുകൽ
തുമ്പയും ഉമ്പർനാദീ
അൻപിനോടങ്ങണിയും ശിവാത്മജൻ
തമ്പുരാൻ ലീലചെയ്വാൻ

ആനന്ദമായി അമ്മ മടിയിൽ വെ-
ച്ചമ്മിഞ്ഞ നൽകിടുമ്പോൾ
വിങ്ങിവിങ്ങിക്കുടിച്ച കുമാരനെ
കൊണ്ടുവാ തങ്കമയിലേ

ഇല്ലെനിക്കന്യദൈവം വൻകൃപ
അല്ലയോ ഞാൻ ദിവസം
വള്ളിയമ്മ ഭജിക്കാൻ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഈരേഴുലോകത്തിനും വിളക്കതിൽ
വേരായി നിന്നൊരാളായ്
ശൂരപത്മാരിയാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഉമ്പർകോനും വണങ്ങും ഉമാമകൻ
തമ്പുരാൻ താരകാരേ
ശംഭു തൻ പുത്രനാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഊനം ഉഴിഞ്ഞുവാഴും പ്രകളനെ
കാണുവാനാണു മോഹം
മനസാനന്ദമേകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

എട്ടുദിക്കും കലിക തവവെളി-
പ്പെട്ടുനിന്നിട്ടും പുണ്യം
നാട്ടുയുഗാർത്തൊരാളായ് വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഏറിയശോഭകളായ് അതിനായി
ആറുമുഖവുമായി
ഏറിവരും മകനെ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഒന്നായവാമയിലിൽ എഴുന്നെള്ളു
വാമകൻ ഭാഗ്യശാലി
വാമകശോ കാട്ടും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഓങ്കാരരൂപിയായി വിളങ്ങുന്ന
തമ്പുരാനെ ഭജിക്കാൻ
നിത്യവും കൈതൊഴുന്നേൻ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ഔദാര്യമേറിവാഴും തിരുവടി
ധാതാവിനെ ജയിപ്പാൻ
കൗമാരമൂർത്തിയാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

അയ്ങ്കരനോടു ചേർന്നുകുറക്കുല
മങ്കയെ വേട്ടുകൊൾവാൻ
കങ്കണചെട്ടിയാകും വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

അപ്പമടയവലും പനിനീരും
ജ്ഞാനപ്പഴവുമായി
പഞ്ചാമൃതം പകരാൻ വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

ആറുമുഖവുമായി പഴനിയിൽ
കർപ്പൂരദീപവുമായ്
കലിയുഗവരദനായി വേലപ്പനെ
കൊണ്ടുവാ തങ്കമയിലേ

No comments:

Post a Comment