ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, June 12, 2017

ഗ്രഹദോഷങ്ങള്‍ അകറ്റാന്‍ നവഗ്രഹഹോമങ്ങള്‍



ചതുര്‍വേദങ്ങളില്‍ പലതരം യാഗഹോമങ്ങളെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്.

അവയില്‍ നവഗ്രഹഹോമങ്ങളും പ്രധാനപ്പെട്ടവയാണ്.


ഒരു ജാതകന്‍െറ രാശിമണ്ഡലങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളില്‍ ഏതേതുഗ്രഹങ്ങള്‍ നല്ല ഭാവങ്ങളില്‍ നില്‍ക്കുന്നുവോ അവയൊക്കെ പൂര്‍ണ്ണഫലങ്ങളും, ഏതേതുഗ്രഹങ്ങള്‍ ദോഷഭാവങ്ങളില്‍ നില്‍ക്കുന്നുവോ അവയൊക്കെ നല്ല ഫലങ്ങളും നവഗ്രഹഹോമത്തിലൂടെ നല്‍കുന്നു.

ഒരു വ്യക്തിയുടെ ജനനത്തേയും വര്‍ത്തമാനകാലം, കുലം, കുടുംബം, സമ്പത്ത് എന്നിവയെക്കുറിച്ചും വിധിയെ മുന്‍നിര്‍ത്തി ജാതകത്തിലൂടെ അറിയാന്‍ കഴിയുന്നു. ഈ ദോഷങ്ങള്‍ക്ക് പരിഹാരമായി സ്വയം സ്തോത്രങ്ങള്‍ ചൊല്ലി പൂജകള്‍ ചെയ്യുന്നതിനേക്കാള്‍ ഹോമങ്ങള്‍ സുനിശ്ചിതമായ ശുഭഫലങ്ങള്‍ നല്‍കുന്നതായാണ് അനുഭവം.


നവഗ്രഹഹോമങ്ങള്‍ കാലമെന്ന സംസാരപ്രവാഹത്തെ മറികടന്ന് സമ്പത്ത് , ഗൃഹം തുടങ്ങിയ സൌഭാഗ്യങ്ങള്‍ നേടാനും നമുക്ക് സഹായവും തുണയുമാകുന്നു.

ഇത്തരം പൂജകള്‍ ദുഃഖകരമായ വിധി ഫലങ്ങളെ ജീവിതത്തില്‍ അതിജീവിച്ച്‌ പൂര്‍ണ്ണത നേടാന്‍ സഹായിച്ച്‌ നല്ല ഫലങ്ങളെ നേടിത്തരുന്നതിനാല്‍ കാലങ്ങളായിതന്നെ നമ്മുടെ പൂര്‍വ്വികര്‍ യാഗങ്ങള്‍ ചെയ്തുപോന്നിട്ടുണ്ട്.


അതില്‍ പ്രധാനമാണ് നവഗ്രഹഹോമം. അതിന്‍െറ മഹത്വത്തെക്കുറിച്ച്‌ ഇവിടെ കുറിക്കുന്നു. വേദം ആകുന്ന പുരുഷന്‍െറ കണ്ണാണ് ജ്യോതിഷം.

നവഗ്രഹങ്ങള്‍ ഓരോന്നിനും യഥാക്രമം അധിദേവത, പ്രത്യധിദേവത എന്നിങ്ങനെ രണ്ടുപേരുണ്ട്. ഈ ഹോമത്തില്‍ ആകെ 27 ദേവതകള്‍ ആരാധിക്കപ്പെടുന്നു.


സൂര്യന്‍ എരുക്ക് എന്ന ഹോമമൂലികയാല്‍ ആഹുതി സ്വീകരിച്ച്‌ അനുഗ്രഹിക്കുന്നു. എരിക്കിന് രോഗങ്ങളെ ശമിപ്പിക്കുന്നതില്‍ പ്രഥമസ്ഥാനമാണുള്ളത്. വെള്ള എരുക്ക് ശുദ്ധിയേയും നവോഅഷത്തേയും പ്രദാനം ചെയ്യുന്നു. സാധാരണ എരിക്ക് വാതനിവാരിണിയാണ്. സൂര്യന് നല്‍കുന്ന ആഹുതി എല്ലുകള്‍ക്ക് ബലം, ആത്മജ്ഞാനം, ആരോഗ്യം, , പിതൃക്കള്‍ക്ക് മോക്ഷം എന്നിവ നല്‍കുന്നു.


ചന്ദ്രന്‍ ചന്ദ്രന്‍ മുള്ള് മുരിക്ക് എന്ന മൂലികയാല്‍ ഹോമത്തില്‍ ആഹൂതി സ്വീകരിക്കുന്നു. ഈ മരത്തില്‍ ചുവന്ന പൂക്കള്‍ പൂക്കുന്നു. സ്വസ്ഥമനസ്സ് ചര്‍മ്മത്തിന് തിളക്കം, മാതാവിന് ആയുസ് എന്നിവ കിട്ടുന്നു. ഈ മരത്തിന്‍െറ പൂക്കള്‍ ഹോമിക്കുന്ന സമയം ഉണ്ടാകുന്ന സുഗന്ധമുള്ള പുക ജാതകന്‍െറ മാനസിക സമ്മര്‍ദ്ദം, മനോവേദനകള്‍ എന്നിവയെ അകറ്റാന്‍  സഹായിക്കുന്നു. വൈദ്യരംഗത്ത് ശോഭിക്കാന്‍ ചന്ദ്രഹോമം നടത്തുന്നത് വളരെ പ്രയോജനകരമാണ്.


ചൊവ്വ ഭൂമി പുത്രനായ ചൊവ്വ കരിങ്ങാലി, ചമതയിലയായി ഉപയോഗിക്കുന്നതിലൂടെ ആഹുതി സ്വീകരിക്കുന്നു. കരിങ്ങാലി വൈരക്കല്ലുപോലെ ദൃഢതയുള്ള മരമാണ്. ഇതിന്‍െറ ആഹുതി സ്വീകരിച്ച്‌ ചൊവ്വ ഋണ(കടം) ബാദ്ധ്യതകളകറ്റുന്നു. ഭൂലോകത്ത് ചൊവ്വയുടെ അനുഗ്രമില്ലെങ്കില്‍ രകതസംബന്ധമായ രോഗങ്ങള്‍, ദാരിദ്യ്രം, ബുദ്ധിമുട്ടുകള്‍, ശല്യങ്ങള്‍, കടബാദ്ധ്യകള്‍ എന്നിവയില്‍ നിന്നും മോചനം നേടാനാവില്ല . ചുവന്ന അരളിപ്പൂക്കളാല്‍ ചൊവ്വയെ അര്‍ച്ചിച്ചാല്‍ സ്ഥാവംജംഗംവസ്തുക്കള്‍ അനായാസം ലഭിക്കുന്നു.


ബുധന്‍ ബുധഗ്രഹം നായ്ക്കുരണ എന്ന മൂലികയുടെ ചമതയാല്‍ ആഹൂതി സ്വീകരിക്കുന്നു. ബുധഭഗവാന്‍ വിദ്യ, സാമര്‍ത്ഥ്യം, പാണ്ഡിത്യം എന്നിവ പ്രദാനം ചെയ്യുന്ന ഗ്രഹമാണ്. ചെയ്തുപോയ വിനകളെയും ഇതര ദുഷ്കര്‍മ്മങ്ങളെയുമൊക്കെ തുടച്ചുമാറ്റാനുള്ള ശകതി നായ്ക്കുരണയ്ക്കുണ്ട്. വിദ്യയില്‍ മേന്മ നേടാന്‍ ബുധഭഗവാന്‍െറ അനുഗ്രഹം കൂടിയേ തീരു.


വ്യാഴം ആത്മജ്ഞാനത്തിനും ഭൌതികജ്ഞാനത്തിലും കാരണഭൂതനന്‍ ഗുരു എന്ന വ്യാഴഗ്രഹമാണ്. ആത്മീയതയില്‍ ഉന്നതസിദ്ധി നേടാന്‍ ഗുരുവിന്‍െറ അനുഗ്രഹം വേണം. സ്വര്‍ണ്ണം, അളവില്ലാത്ത സമ്പത്ത് എന്നിവ ഗുരുവിന്‍െറ അനുഗ്രഹത്താല്‍ സമൃദ്ധമായി ലഭിയ്ക്കുന്നു.


#ഭാരതീയചിന്തകൾ

No comments:

Post a Comment