ഇരുകര തൊട്ടാലേ ഇഹപരജീവിത-
പ്പുഴ നീന്തിക്കേറുവാനാകൂ.
അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലേ
ഇക്കരെയപ്പനെ കാണാവൂ
ഇരുകര തൊട്ടാലേ ഇഹപരജീവിത-
പ്പുഴ നീന്തിക്കേറുവാനാകൂ
ഇളനീരഭിഷേകം നറുനെയ്യഭിഷേകം
തിരുകൃപകൊണ്ടഭിഷേകം - ദാസന്
തിരുകൃപകൊണ്ടഭിഷേകം.
മണിയോടപ്പൂപോലെ വിടരുന്നു മാനസം
ശിവഭാവസ്‌മരണയില്‍ സഹസ്രനാമം.
ഇരുകര തൊട്ടാലേ ഇഹപരജീവിത-
പ്പുഴ നീന്തിക്കേറുവാനാകൂ
അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലേ
ഇക്കരെയപ്പനെ കാണാവൂ
കുളികഴിഞ്ഞീറനാം ജപം കൊണ്ടു ശുദ്ധമാം
മനമിതു തന്നെയലങ്കാരം - ദാസന്
മനമിതു തന്നെയലങ്കാരം.
വെറും ചാരമാവോളം കരുതണം മാനസം
മണിനാഗം തളയാകും പദപങ്കജം.
ഇരുകര തൊട്ടാലേ ഇഹപരജീവിത-
പ്പുഴ നീന്തിക്കേറുവാനാകൂ
അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലേ
ഇക്കരെയപ്പനെ കാണാവൂ
No comments:
Post a Comment