പൊന്മനയുടെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനും കായലിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
അഷ്ടമുടി തടാകത്തേയും പരവൂർ തടാകത്തേയും ബന്ധിപ്പിക്കുന്ന TS കനാൽ , തിരുവനന്തപുരം - ഷൊർണ്ണൂർ കനാൽ , കിഴക്കുവശത്തും അറബിക്കടൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറും സ്ഥിതി ചെയ്യുന്നു.
പണ്ട് ഈ ക്ഷേത്ര പരിസരത്തായി മുന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രാവിശ്യങ്ങൾക്കും മറ്റൊന്ന് പൊതുജനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ച് കിണറുകളും ഒരു പനയും ക്ഷേത്രപരിസരത്ത് കാണാം .കടലിനു വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര കിണറ്റിൽ നിന്നും ലഭിക്കുന്നത് ശുദ്ധജലമാണ്.
ക്ഷേത്രം പുന:രുദ്ധാരണം നടക്കുന്നതിനാൽ ഭദ്രകാളിയും ദുർഗ്ഗാദേവിയും ഇപ്പോൾ ബാലാലയ പ്രതിഷ്ടയിൽ കുടികൊള്ളുന്നു.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് മണിനേർച്ചയാണ് .₹ 30 അടച്ച രസീത് സമർപ്പിച്ചാൽ ക്ഷേത്രത്തിൽ നിന്നും ഒരു 20gm ഭാരമുള്ള മണി പൂജിച്ചു തരും .ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിന് ഏഴ് പ്രദക്ഷിണം വയ്ക്കണം , ഏഴാമത്തെ പ്രദക്ഷിണത്തിൽ നമ്മുടെ ആഗ്രഹം പറയുക അത് സഫലീകരിക്കുമെന്ന് അനുഭവസ്ഥർ. ഇരുട്ടിലൂടെ സഞ്ചരിച്ച് വെളിച്ചത്തിന്റെ പ്രഭാപൂരത്തിലെത്തുന്ന ഒരാൾക്കുണ്ടാകുന്ന സന്തോഷം പോലെ നീണ്ട കാലം ദുരിതങ്ങളിലും പ്രയാസങ്ങളിലും കഴിഞ്ഞ് സുഖത്തിന്റെ തീരഭൂമിയിൽ എത്തിച്ചേർന്ന അനുഭവമാണ് ഇവിടുത്തെ ഭഗവതിയെ ദർശിച്ച് മണി പൂജിച്ച് പേരാലിൽ കെട്ടുമ്പോൾ ഏതൊരു ഭക്തനുമുണ്ടാവുക.
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല് ദീപങ്ങള്കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്പാദത്തിലേയ്ക്ക് അര്പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട് സാധാരണ അര്ത്ഥമാക്കുന്നത് സന്ധ്യാവേളയില് നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള് ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില് സമര്പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര് നല്കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള് താഴെ കൊടുക്കുന്നു.
അലങ്കാരദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന തൊഴുതാല് മുന്ജന്മദോഷങ്ങള് ഒക്കെ മാറുമെന്നാണ് വിശ്വാസം. ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില് നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു. എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില് നടത്തുന്ന ദീപാരാധന ദര്ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു. പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില് നടത്തുന്ന ഈ ദീപാരാധന ദര്ശിച്ചാല് ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു. ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല് അര്പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്ശനം സര്വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു. സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത് ഈ ദീപാരാധന തൊഴുതാല് സര്വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്. ഈ ദീപാരാധന ദര്ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു...
എല്ലാ ദിവസവും രാവിലെ 5 മണി മുതൽ 12 വരേയും വൈകിട്ട് 5 മുതൽ 8 വരേയും നട തുറക്കും.
എന്നും പൊങ്കാല നിവേദ്യം ദേവിക്ക് സമർപ്പിക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ദിവസം മുഴുവൻ അന്നദാനമുണ്ടായിരിക്കും.
ആലപ്പുഴയിൽ നിന്നും വരുമ്പോൾ ചവറ ടൈറ്റാനിയം ഫാക്ടറി കഴിഞ്ഞ് അടുത്ത ജംഗ്ഷനിൽ നിന്ന് വലത്തോട്ട് രണ്ടര കിലോമീറ്റർ പോയാൽ ക്ഷേത്രത്തിനെതിർവശത്തെത്തും . ഹൈവേയിൽ നിന്നും എപ്പോഴും KSRTC ബസ്സ് സർവ്വീസുണ്ട് . ടൂവീലറിനും മറ്റു വാഹനങ്ങൾക്കും വിശാലമായ പാർക്കിംങ് സ്ഥലങ്ങളുണ്ട് . TS കനാൽ കടക്കാനായിട്ട് എപ്പോഴും ജംഗാർ സർവ്വീസുകളുണ്ട്.200 ആളുകളെ ഒരു സമയം കടവ് കടത്താനാകും.
ക്ഷേത്രത്തിനു സമീപത്തായി KMML നിക്ഷേപിക്കുന്ന മണലുകൾ വലിയ ഒരു കുന്നായി മാറിയിരിക്കുന്നു. ആ കുന്നിൻ മുകളിൽ കയറിയാൽ ക്ഷേത്രവും കടലും , കനാലും , KMML ലും ഉൾപ്പെടെ ആപ്രദേശം മുഴുവൻ കാണാനും ആസ്വദിക്കാനും സാധിക്കും..
No comments:
Post a Comment