ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, June 12, 2017

തത്ത്വമസി



സാമവേദത്തിലെ "തലവകാര  ബ്രാഹ്മണ :ത്തിന്റെ എന്നത് ഒന്നു വിശദീകരിക്കാമോ

തത്ത്വമസി

ചതുര്‍വേദങ്ങളുടെ ശാഖകള്‍ ആയ പതിനെട്ടു ബ്രാഹ്മണങ്ങളില്‍ പ്രസിദ്ധമായ ഒരു ബ്രാഹ്മണമാണ് തലവകാര ബ്രാഹ്മണം. അതിലെ ഒരു ചെറിയ ഭാഗമായ ചന്ദൊഗ്യൊപ ഉപനിഷത്തില്‍ ഉള്ള ഒരു മഹാ വാക്യമാണ് തത്വമസി. നമ്മുടെ നാലു വേദങ്ങളില്‍ നിന്നും നാലു വാക്കുകള്‍ മഹാ വാക്യങ്ങള്‍ ആയി കണക്കാക്കിയിട്ടുണ്ട്. 


അഹം ബ്രഹ്മാസ്മി,
പ്രത്ഞ്ഞാനം ബ്രഹ്മ:
അയം ആത്മ ബ്രഹ്മ:
തത്ത്വമസി - ഇവയാണ് ആ നാലു മഹാ വാക്യങ്ങള്‍.


അതിലെ പ്രസിദ്ധമായ വക്യമാണല്ലോ അഹം ബ്രഹ്മാസ്മി എന്നത്. അത് ബ്രഹദാരന്യക ഉപനിഷത്തില്‍ നിന്നും ഉള്ളതാണ്. 


തത്വമസി എന്ന വാക്കിന്‍റെ അര്‍ഥം തത് ത്വം അസി ( അത് നീ ആകുന്നു ) 

ചന്ദൊഗ്യൊപ ഉപനിഷത്തില്‍ ഉദ്ദാലകന്‍ എന്ന ആരുണി (അരുണന്റെ പുത്രനയതുകൊണ്ട് ആരുണി ) തന്‍റെ മകനായ ശ്വേതകേതു വിനെ പഠിപ്പിക്കുന്നതായി ആണ് വിശദീകരിച്ചിരിക്കുന്നത്.

അദ്ദേഹം തന്തെ പുത്രനെ പന്ത്രണ്ടാം വയസ്സില്‍ ഗുരുകുലത്തില്‍ വിദ്യാഭാസത്തിനായി അയച്ചിരുന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ തിരികെ വന്നപ്പോള്‍ പിതാവിനോട് പറഞ്ഞു. ഞാന്‍ ചതുര്‍ വേദങ്ങള്‍ ധനുര്‍വിദ്യ തുടങ്ങി എല്ലാം അഭ്യസിച്ചു പിതാവിന് വേണമെന്കില്‍ എന്നോട് എന്തിനെ പറ്റിയും ചോദിക്കാം എന്ന് പറഞ്ഞു. അത് കേട്ടു അദ്ദേഹത്തിന് മനസ്സിലായി മകന്‍ എല്ലാ വിദ്യകളും സ്വായത്തമാക്കി എന്ന ഗര്‍വ്വം അവനിലുന്ടെന്നു. അദ്ദേഹം മകനോട്‌ പറഞ്ഞു എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുവാന്‍ പറ്റുമോ എന്ന് ശ്രമിക്കുക.

" യേനാ ശ്രുതം ശ്രുതം ഭവത്യമതം മതം അവിജ്ഞാതം വിജ്ഞാതം" 

( യാതൊന്നു കൊണ്ടു അശ്രുതമായിരിക്കുന്നത് ശ്രുതമായിരിക്കുന്നത്, അമതമായിരിക്കുന്നത് മതമായി തീരുന്നത്,അവിജ്ഞാതമായിരിക്കുനത് വിജ്ഞാതമായി തീരുന്നത് ) അപ്പോള്‍ ആണ് ശ്വേതകേതുവിനു താന്‍ പഠിച്ചത് ഒന്നുമായിട്ടില്ല എന്ന തിരിച്ചറിവുണ്ടായത്. അപ്പോള്‍ തന്നെ മകന്‍ അച്ഛനോട് അപേക്ഷിച്ചു പ്രിയ പിതാവേ അങ്ങ് ചോദിക്കുന്ന രഹസ്യം ഞാന്‍ അറിഞ്ഞിട്ടില്ല ഒരു വേള എന്‍റെ ഗുരുവിനും അറിയില്ലായിരിക്കും അല്ലെങ്കില്‍ എനിക്ക് പറഞ്ഞു തന്നിട്ടില്ലായിരിക്കും. ദയവായി എന്നെ ശിഷ്യനായി സ്വീകരിച്ചു എനിക്ക് ഈ രഹസ്യം പറഞ്ഞു തരണം എന്ന് അപേക്ഷിച്ചു. അത് കേട്ടു സന്തോഷവാനായി അദ്ദേഹം " തീര്‍ച്ചയായും പറഞ്ഞു തരാം " എന്ന് പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ അച്ഛന്‍ മകന് ഉപദേശിച്ചു കൊടുക്കുന്നതാണ് തത്വമസി എന്ന മഹാവാക്യം.


ഈ വാക്കിന്റെ അര്‍ഥം മകന് മനസ്സിലാക്കന്‍ വേണ്ടി ഏഴ് ഉദാഹരണങ്ങള്‍ നിരത്തിയാണ് മനസ്സിലാക്കി കൊടുക്കുന്നത്. പഴയ കാലത്തെ വിദ്യാഭാസം എത്ര ശാസ്ത്രീയമായിരുന്നു എന്ന് നോക്കുക. 

ഈ ഏഴ് ഉദാഹരണങ്ങളില്‍ കൂടിയാണ് മകന് അച്ഛന്‍ ഈ മഹാവക്യത്തിന്റെ അര്‍ഥം പറഞ്ഞു കൊടുക്കുന്നത്. തത് = അത് = പരബ്രഹ്മം. ആ പരബ്രഹ്മം നീ ആകുന്നു. ഇതിന്റെ അര്‍ഥം ചുരുക്കി പറഞ്ഞാല്‍ ഈ കാണുന്ന സര്‍വ ഭൂതങ്ങളും നീ തന്നെ ആവുന്നു. നിന്നില്‍ നിന്നും വേറിട്ട്‌ മറ്റൊന്നില്ല. നിന്റെ സഹജീവികളെയും നിന്നെ പോലെ തന്നെ കാണണം. അങ്ങനെ വരുമ്പോള്‍ മറ്റൊരാളുടെ ദുഃഖം നിന്റെയും ദുഃഖം ആയി കണക്കാക്കണം എന്നാണ്.


നോക്ക് എന്ത് ഉദാത്തമായ ദര്‍ശനം ആണ് നമുക്കു നമ്മുടെ പൂര്‍വികര്‍ നല്‍കിയിരുന്നതെന്ന്. ഇത്രയും മഹത്തായ, ബൃഹത്തായ ഒരു ദര്‍ശനം ലോകത്ത് മറ്റൊരു സമൂഹത്തിനും ഇന്നുവരെ ആരും പകര്‍ന്നു കൊടുത്തിട്ടില്ല. 


വളരെ രസകരമായ ഒരു ഉദാഹരണം പറയാം അച്ഛന്‍ മകനോട്‌ പറയുന്നു ഒരു ആല് മരത്തിന്റെ വിത്ത് എടുത്തുകൊണ്ടു വരുവാന്‍. മകന്‍ ഒരു വിത്ത് എടുത്തു കൊണ്ടുവന്നു. അദ്ദേഹം മകനോട്‌ പറഞ്ഞു അത് നടുവേ മുറിക്കുവാന്‍ . മകന്‍ അത് നടുവേ പിളര്‍ന്നിട്ടു പറഞ്ഞു അതില്‍ കുറെ അണുസമാനമായ വിത്തുകള്‍ കാണുന്നു എന്ന്. അപ്പോള്‍ ഉദ്ദാലകന്‍ പറഞ്ഞു അത് വീണ്ടും മുറിക്കുവാന്‍ . അപ്പോള്‍ അത് വീണ്ടും മുറിച്ചിട്ട് ശ്വേതകേതു പറഞ്ഞു പിതാവേ അതില്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല എന്ന്. അപ്പോള്‍ ഉദ്ദാലകന്‍ പറഞ്ഞു ആ മറഞ്ഞിരിക്കുന്ന 'അതില്‍' നിന്നും ആണ് ഒരു മഹാ വൃക്ഷം ഉണ്ടാവുന്നത്. അതുപോലെ എല്ലായിടതും കാണാവുന്നതും എന്നാല്‍ കാണാന്‍ പറ്റാത്തതും ആയ 'അത്' ആണ് എന്നിലും നിന്നിലും സകല ചരാചരങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ആ മഹാ ചൈതന്യം, കുഞ്ഞേ അത് നീ ആകുന്നു.


ഹരി ഓം

No comments:

Post a Comment