ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, June 6, 2017

പുത്രേഷണ ഒഴിവാക്കുക


ഓരോ നിമിഷവും മക്കളെക്കുറിച്ച്ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ്പുത്രേഷണ.


എന്റെ മകന്‍, എന്റെ മകള്‍…. അവര്വളര്ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍, നിങ്ങളെ ശ്രദ്ധിക്കാതാകുമ്പോള്നിങ്ങള്ദുഃഖിക്കുന്നു.

ഞാന്ഇവനുവേണ്ടി എന്തെല്ലാമാണ്ചെയ്തത്‌, ഇവന്ഇപ്പോള്എന്നോട്സംസാരിക്കുന്നുപോലുമില്ല.” തുടങ്ങിയ പരാതികള്‍.
അവര് ലോകത്തില്വന്നുചേര്ന്നതിനുള്ള കാരണക്കാര്മാത്രമാണ്നിങ്ങള്‍, ഇതിനപ്പുറത്തൊന്നുമില്ല. അവര്ഈശ്വരന്റെ സന്തതികളാണ്‌.

പക്ഷേ, എന്റെ മക്കള്‍, എന്റെ മക്കള്‍… ധാരണ നിങ്ങളുടെ മനസ്സിനെ രോഗിയാക്കുന്നു.

ജ്വരം നിങ്ങളെ ദോഷകരമായി ബാധിക്കുന്നു
ജ്വരഗ്രസ്തനായിത്തീരുമ്പോള്മക്കള്ക്കേതാണ്നല്ലത്‌, ഏതാണ്ചീത്ത എന്ന്തിരിച്ചറിയാനുള്ള കഴിവുപോലും നിങ്ങള്ക്ക്നഷ്ടമാകുന്നു.
നിങ്ങള്സ്വന്തം ചിന്തകളും ആശയങ്ങളും അവരില്അടിച്ചേല്പ്പിക്കാന്ശ്രമിക്കുന്നു. അച്ഛനമ്മമാര്നിങ്ങളില്അടിച്ചേല്പ്പിച്ചിരിക്കുന്ന ധാരണകളില്നിങ്ങള്സന്തുഷ്ടരാണോ
എല്ലാ മതാപിതാക്കളും മക്കളുടെ നന്മയെ ഓര്ത്തു, സ്നേഹം കൊണ്ടുമാത്രമാണിങ്ങനെയെല്ലാം ചെയ്യുന്നത്

ലോകത്തില്എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. എന്നിട്ടും ഇത്രയും പ്രശ്നങ്ങളും, ദുഃഖവും, വേദനയും എവിടെ നിന്നാണ്ഉണ്ടാകുന്നത്‌? ആഗ്രഹം അല്ലെങ്കില്പുത്രേഷണയാണ്ഇതിനു കാരണം. എന്റെ മക്കള്‍, എന്റെ മകന്‍, എന്റെ മകള്‍… ഇതാണ്ഓരോരുത്തരുടെയും ചിന്താഗതി.

തത്ഫലമായി നമ്മള്മറ്റു കുഞ്ഞുങ്ങളെ മറക്കുന്നു. ഓരോ മാതാപിതാക്കള്ക്കും അവനവന്റെ മക്കള്മറ്റുള്ളവരെക്കാള്കേമനും ബുദ്ധിമാനുമായിത്തീരുന്നു.


ഒരിക്കല്എന്റെ ഒരു ഭക്തന്അദ്ദേഹത്തിന്റെ നാലുമാസം പ്രായമായ കുഞ്ഞിനെ കാണിച്ചുകൊണ്ട്പറഞ്ഞു, “ഗുരുജി, എന്റെ കുഞ്ഞ്അതീവ ബുദ്ധിമാനാണ്‌. താങ്കളുടെ ഫോട്ടോ കാണുമ്പോഴേക്കും തിരിച്ചറിയുന്നു.”

ഓരോ ശിശുവും ബുദ്ധിമാനാണ്‌. പക്ഷേ, സ്വന്തം കുഞ്ഞിനോടുള്ള മോഹം കൊണ്ട് ധാരണ ഉറപ്പിച്ചെടുക്കുന്നുഇതാണ്പിന്നീട്ദുഖത്തിന്കാരണമായിത്തീരുന്നത്‌.
പുത്രസ്നേഹം നിമിത്തം നിങ്ങള്പരവശരായിരിക്കുന്നു. പിന്നീട്പറയുന്നു, “ഗുരുജി, മകനെ വളര്ത്താന്ഞാന്എന്റെ ജീവിതം ബലിയര്പ്പിച്ചു. ഇപ്പോള്ഇവന്എന്നെ തിരിഞ്ഞുനോക്കുന്നില്ല.” – ഇങ്ങനെ ജീവിതം ദുഃഖപൂര്ണവും വിഷാദപൂര്ണവുമായിത്തീരുന്നു.

പുത്രസ്നേഹം നിങ്ങളുടെ ചേതനയെ അടിച്ചമര്ത്തുന്നു. നിങ്ങളുടെ മനസ്സും സത്ഗുണങ്ങളും ഉള്ളിലേക്ക്വലിയുന്നു.
ശരീരം വെടിഞ്ഞ്പോകുമ്പോഴും ഇങ്ങനെയുള്ളവരുടെ ക്രോധവും വെറുപ്പും നിറഞ്ഞ മനസ്സ്മക്കള്ക്ക്ചുറ്റും വ്യാപരിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും അവരുടെ വീട്ടില്തന്നെ, കുടുംബത്തില്തന്നെ നിങ്ങള്ജനിക്കുന്നു. പുത്രേഷണ നിങ്ങളെ ബന്ധിച്ചുകൊണ്ടേയിരിക്കുന്നു.

ആസക്തിയില്ലാത്ത കുട്ടികളെ വളര്ത്തുക, അവരെ ശ്രദ്ധിക്കുക അത്ഒരു കലയാണ്‌. മക്കള്ഈശ്വരന്റെ തന്നെ പ്രതിരൂപമാണ്‌, ഈശ്വരന്റെ മക്കളാണ്‌. ചിന്തയോടെ അവരെ വളര്ത്തുക. പകരമായി അവരില്നിന്ന്ഒന്നും പ്രതീക്ഷിക്കാതിരിക്കുക.
ഇങ്ങനെ ദിവ്യസ്നേഹം നല്കി മക്കളെ വളര്ത്തിയാല്പുത്രമോഹത്തില്നിന്നുണ്ടാകുന്ന ദുരിതം നിങ്ങളെ സ്പര്ശിക്കുകയില്ല.


No comments:

Post a Comment