ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, June 1, 2017

ഗണേശസ്തുതി




രത്നജാലം പതിച്ച കിരീടവും
മത്തമാതംഗസുന്ദരവക്ത്രവും
ഇമ്പം ചേർക്കുന്ന തുമ്പിയും ചേർന്നൊരു
തമ്പുരാനേ! കനിയേണമെന്നിൽ നീ

ഒറ്റക്കൊമ്പുമുഴുവനായും പിന്നെ
മറ്റേതാകട്ടെ പാതിയാണെങ്കിലും
നിൻമുഖത്തിന്റെ കാന്തിവർണ്ണിക്കുവാൻ
നാൻമുഖനുമെളുതല്ല നിർണ്ണയം

No comments:

Post a Comment