ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 26, 2016

ഏഴരശ്ശനി

                 
ശനി, ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ (കൂറ്) 12 ല്  പ്രവേശിക്കുമ്പോള്‍ ഏഴരശ്ശനി തുടങ്ങുന്നു. ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷം നില്‍ക്കുന്നു. അങ്ങനെ, ശനി ചന്ദ്രന്‍റെ പന്ത്രണ്ടില്‍ രണ്ടരവര്‍ഷക്കാലം, ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ രണ്ടര വര്‍ഷം, ചന്ദ്രന്‍റെ രണ്ടാം രാശിയില്‍ രണ്ടര വര്‍ഷക്കാലം ഇങ്ങനെ തുടര്‍ച്ചയായി ഏഴര വര്‍ഷങ്ങള്‍ സഞ്ചരിക്കുന്നു. ഇതാണ് ഏഴര ശനി. ഈ കാലയളവില്‍ ജാതകന് പലതരത്തിലുള്ള കഷ്ടപ്പാടുകള്‍ ഉണ്ടാവുന്നു. എന്നാല്‍, മക്കളുടെ വിവാഹം, വീടുവാങ്ങല്‍, ജോലിയില്‍ ഉയര്‍ച്ച നേടി മറ്റൊരു സ്ഥലത്ത് പോകല്‍ തുടങ്ങിയ നല്ല അനുഭവങ്ങളും ഉണ്ടാവാം. ബുദ്ധിമുട്ടുകള്‍ നല്ലതിനായി വരുന്നു. ജന്മത്തില്‍ ശനി വരുന്ന രണ്ടരവര്‍ഷമാണ്‌ ഏറ്റവും ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാണുന്നത്. ജാതകത്തില്‍ ശനി പ്രതികൂലമായി നില്‍ക്കുന്നവരെ ഇതു കൂടുതല്‍ അനിഷട്മായി ബാധിക്കുന്നു.                                      
പുരാണങ്ങളില്‍ ഏഴരശ്ശനിയുടെ കഷ്ടാനുഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഉണ്ട്:                
1. ഏഴരശ്ശനി തുടങ്ങിയപ്പോള്‍ ശ്രീരാമന്‍റെ പട്ടാഭിഷേകം മുടങ്ങി. അദ്ദേഹം പത്നിയോടും, സഹോദരനോടും ഒപ്പം വനവാസത്തിന് പോയി.
2. ഏഴരശ്ശനി സമയത്താണ് രാവണന് സീതയെ അപഹരിക്കാന്‍ തോന്നിയത്.
3. ശ്രീകൃഷ്ണന്‍ സ്യമന്തകം അപഹരിച്ചു എന്ന അപവാദം കേള്‍ക്കേണ്ടി വന്നത് ഏഴരശ്ശനി കാലത്താണ്.
4. പാണ്ഡവന്മാര്‍ക്കും കൌരവന്മാര്‍ക്കും ഏഴരശ്ശനി കാലത്ത് കഷ്ടപ്പാടുകള്‍ ഉണ്ടായി.                                    
*കണ്ടകശ്ശനി:*                       
1,4,7,10 ഭാവങ്ങളെ കണ്ടകം എന്ന് പറയുന്നു, കേന്ദ്രഭാവങ്ങള്‍ എന്നും പറയും. ഈ കണ്ടക രാശികളില്‍ (ചന്ദ്രാല്‍ 1,4,7,10) ശനി സഞ്ചരിക്കുന്ന കാലത്തെ കണ്ടകശനി എന്ന് വിവക്ഷിക്കുന്നു.                               കണ്ടകശനിയിലും നല്ല അനുഭവങ്ങള്‍ ഉണ്ടാകാം. ശനി നമ്മുടെ ഗുണത്തിനു വേണ്ടി കുറെ കഷ്ടപ്പെടുത്തുന്നു എന്നു കരുതാം. ജന്മത്തില്‍ (ചന്ദ്രാല്‍ 1ആം ഭാവം) ശനി നില്‍ക്കുമ്പോള്‍ ഏഴരശനിയും, കണ്ടകശനിയും ഒന്നിച്ച് വരുന്നു.                                                              
*പരിഹാരങ്ങള്‍:*                
മേല്‍പ്പറഞ്ഞ ശനിദോഷ കാലങ്ങളില്‍ ശാസ്താഭജനം, ഹനുമാന്‍ ഭജനം, ശിവ ഭജനം ചെയ്യുക. ശാസ്താ, ഹനുമാന്‍, ശിവ ക്ഷേത്ര ദര്‍ശനം, വഴിപാടുകള്‍ നടത്തുക, ശാസ്താവിന് നീരാജനം, എള്ള് പായസം മുഖ്യം. ദാനധര്‍മ്മങ്ങള്‍ നടത്തുക, വികലാംഗരെ  സഹായിക്കുക. കാക്കയ്ക്ക് ചോറും, എള്ളും കലര്‍ത്തി ഭക്ഷണത്തിന് മുമ്പ് കൊടുക്കുക. എല്ലാവരോടും സൌമ്യമായി പെരുമാറുക, ശനിയാഴ്ച ഉദയം മുതല്‍ ഒരു മണിക്കൂര്‍ ശനി ഹോരയാണ്. ഈ സമയത്ത് ശനീശ്വര സ്തോത്രങ്ങള്‍ ജപിക്കുക. ശനിയാഴ്ചകളില്‍ ഉപവാസം, കറുത്ത വസ്ത്രങ്ങള്‍ ധരിക്കുക. ഇതൊക്കെ ദോഷത്തിന്‍റെ ശക്തി കുറയ്ക്കാന്‍ സഹായിക്കും.

No comments:

Post a Comment