ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, August 31, 2014

ദൈവത്തിനോട് പരാതി പറയും മുമ്പേ…

HAre Krishna!

ദൈവത്തിനോട് പരാതി പറയും മുമ്പേ…

എത്രയോ കാര്യങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിച്ചു;പക്ഷേ ദൈവം കേള്‍ക്കുന്നില്ല, കാണുന്നില്ല.

1. വസിക്കാന്‍ വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ഈശ്വരനിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു. ലോകത്ത് 200 കോടി ജനങ്ങള്‍ വായിക്കാനും പരാതി പറയാനും അറിയില്ല.

ഇനി ഈശ്വരനോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ.

നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ഈശ്വനോടുനന്ദി പറയാന്‍.

ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?

No comments:

Post a Comment